തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ രമേശ് ചെന്നിത്തല ഇന്ന് ഹൈക്കമാൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. മഹാരാഷ്ട്രയിലെ സംഘടനാ കാര്യങ്ങളാണ് ചർച്ചയിലെന്നാണ് ചെന്നിത്തലയുടെ വിശദീകരണം.
എങ്കിലും കേരളത്തിലെ വിഷയങ്ങളും ചർച്ച ചെയ്യുമെന്നാണ് സൂചന. മഹാരാഷ്ട്രയുടെ സംഘടന ചുമതലയുള്ള നേതാവാണ് രമേശ് ചെന്നിത്തല. കെസി വേണുഗോപാലും നിലവിൽ ഡൽഹിയിലുണ്ട്.
















