വനിതാ സംവരണ ബില്ലിന്റെ പേരിൽ ബിജെപി രാഷ്ട്രീയ നാടകം കളിക്കുകയാണെന്നും ജനാധിപത്യത്തെ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചതെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ബില്ലിലെ വ്യവസ്ഥകൾ സ്ത്രീകളെ ശാക്തീകരിക്കാനല്ല, മറിച്ച് അവരെ കബളിപ്പിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു. 543 അംഗ സഭയിൽ മൂന്നിലൊന്ന് സംവരണം ഉടൻ നടപ്പിലാക്കാൻ സർക്കാർ തയ്യാറാകണമെന്നും 2029-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഈ സംവരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം നടക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വനിതകളുടെ പേരിൽ ബിൽ കൊണ്ടുവന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാം എന്ന ബിജെപിയുടെ കണക്കുകൂട്ടൽ പിഴച്ചതിലുള്ള നിരാശയാണ് ഇപ്പോൾ പുറത്തുവരുന്നത്. വനിതാ സംവരണം ആത്മാർത്ഥമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് രാജ്യവ്യാപകമായി ശക്തമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.
















