അതിരപ്പള്ളി മലക്കപ്പാറയിൽ തമിഴ്നാട് അതിര്‍ത്തിയിൽ പുലിയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. ഇൻസൈ അമ്മാള്‍ (70) ആണ് കൊല്ലപ്പെട്ടത്. ഷോളയാർ ഡാമിന് അടുത്തുള്ള ഇവരുടെ വീടിന് സമീപം ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പുലി ഭക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
















