യുഎഇയിലെ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വലിയ ആശ്വാസം പകർന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രഖ്യാപനം. തിങ്കളാഴ്ച മുതൽ രാജ്യത്തെ സ്കൂൾ ബസ് സർവ്വീസുകൾ പുനരാരംഭിക്കും. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ സുരക്ഷാ പരിശോധനകൾ പൂർത്തിയായതിനെത്തുടർന്നാണ് ഈ തീരുമാനം.
തിങ്കളാഴ്ച സ്കൂളുകൾ തുറക്കുമെങ്കിലും ബസ് സൗകര്യം ഉണ്ടാകില്ലെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. ഇത് രക്ഷിതാക്കളെ വലിയ ആശങ്കയിലാക്കിയിരുന്നു. സർക്കാർ-സ്വകാര്യ മേഖലകളിലെ എല്ലാ സ്കൂളുകൾക്കും പുതിയ ഉത്തരവ് ബാധകമാണ്. ടൂറിസം മേഖലയ്ക്ക് ഉണർവേകി ദുബായ് ഗ്ലോബൽ വില്ലേജും പ്രവർത്തനമാരംഭിക്കുന്നു.
സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഫെബ്രുവരി 28 മുതൽ അടച്ചിട്ടിരിക്കുകയായിരുന്നു. വൈകിട്ട് 5 മണി മുതൽ രാത്രി 12 മണി മണിവരെയാണ് ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുക. തിങ്കളാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും.
















