‘നടികർ’ എന്ന ചിത്രത്തിന് ശേഷം സുവിൻ എസ്. സോമശേഖരൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം അങ്കമാലി ജോസ് പുരത്ത് ആരംഭിച്ചു. യുവനിരയെ അണിനിരത്തി ഒരുക്കുന്ന ഒരു മിസ്റ്ററി ത്രില്ലറാണ് ഈ ചിത്രം. ഏപ്രിൽ 20 തിങ്കളാഴ്ചയായിരുന്നു സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണു ISC ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് എന്ന പ്രത്യേകതയും ഈ പ്രൊജക്റ്റിനുണ്ട്.

ജസ്സാനി എൻ്റെർടൈൻമെൻ്റ്, 6D പിക്ച്ചേർസുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചേതൻ ഡിയോലേക്കർ, ക്രിഷ് സുൽത്താൻ എന്നിവരാണ് നിർമ്മാതാക്കൾ. അനൂപ് വേണുഗോപാൽ, അനുബിൻ എന്നിവർ കോ-പ്രൊഡ്യൂസേർസായി പ്രവർത്തിക്കുന്നു. യുവാക്കളുടെ കാഴ്ചപ്പാടുകൾക്കും വികാരങ്ങൾക്കും മുൻഗണന നൽകുന്നതിനൊപ്പം തന്നെ ശക്തമായ കുടുംബ മുഹൂർത്തങ്ങളും ഹാസ്യവും കോർത്തിണക്കിയാണ് ചിത്രം ഒരുക്കുന്നത്.

മലയാളത്തിലെ യുവതാരങ്ങളായ അർജ്ജുൻ അശോകനും റോഷൻ മാത്യുവുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ’96’ ഫെയിം ഗൗരി കിഷനാണ് നായിക. ഇവരെ കൂടാതെ ബാലു വർഗീസ്, ഹരിശ്രീ അശോകൻ, സൂര്യ ക്രിഷ്, ജിയോ ബേബി, വീണാ നായർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. യാക്സൻ ഗാരി പെരേരയും നെഹാ നായരും ചേർന്നാണ് സംഗീതം ഒരുക്കുന്നത്. ജാക്സൻ വിജയന്റേതാണ് ടൈറ്റിൽ ട്രാക്ക്.

ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ ഇവരാണ്: എഡിറ്റിംഗ്- രതീഷ് രാജ്, കലാസംവിധാനം- പ്രശാന്ത് മാധവ്, മേക്കപ്പ്- ആർ.ജി. വയനാടൻ, കോസ്റ്റ്യൂം ഡിസൈൻ- ധന്യാ ബാലകൃഷ്ണൻ, ശബ്ദ രൂപകല്പന- ജയദേവൻ ചക്കാടത്ത്, ശബ്ദ മിശ്രണം- സിനോയ് ജോസഫ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- പി. ഇമ്മാനുവൽ, സംഘട്ടനം- സുപ്രീം സുന്ദർ, സ്റ്റിൽസ്- രോഹിത് കെ. സുരേഷ്, പരസ്യകല- ഹെസ്റ്റൻലിനോ. സുനിൽ പി.എസ് (പ്രൊഡക്‌ഷൻ മാനേജർ), നസീർ കാരന്തൂർ (പ്രൊഡക്‌ഷൻ എക്സിക്യൂട്ടീവ്), പ്രതീഷ് മാവേലിക്കര (പ്രൊഡക്‌ഷൻ കൺട്രോളർ) എന്നിവരാണ് നിർമ്മാണ ഏകോപനം നിർവ്വഹിക്കുന്നത്. ആലുവയും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ.
















