പച്ചാളത്ത് യുവാവിനെ ഫ്രയിങ് പാൻ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പച്ചാളം സ്വദേശി ആല്‍ ജൂഡ് ആണ് മരിച്ചത്. സംഭവത്തിൽ പാച്ചാളം സ്വദേശി സിനോഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടിലാണ് ആൽ ജൂഡിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുപേരടങ്ങുന്ന സംഘം ഇന്നലെ രാത്രി മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.
















