ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി നീട്ടുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇറാന്റെ ഭരണകൂടത്തിൽ ഭിന്നതകൾ നിലനിൽക്കുന്നതിനാൽചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായി വെടിനിർത്തൽ നീട്ടുകയാണെന്നും എന്നാൽ രാജ്യത്തിന്റെ തുറമുഖങ്ങളിൽ യുഎസ് നാവിക ഉപരോധം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ട്രംപിന്റെ വെടിനിർത്തൽ കരാർ കാലാവധി അവസാനിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു പ്രഖ്യാപനം.
സമാധാന ചർച്ചകൾക്കായി ഇനി വൈസ് പ്രസിഡന്റ് ജെ. ഡി വാൻസ് പാക്കിസ്ഥാനിലേക്ക് പോകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചതിനെ തുടർന്നാണിത്. വെടിനിർത്തൽ നീട്ടാൻ പാക്കിസ്ഥാൻ നേതാക്കൾ തന്നോട് അഭ്യർത്ഥിച്ചതായും ട്രംപ് വ്യക്തമാക്കി.
















