പശ്ചിമേഷ്യൻ സംഘർഷത്തിൽ സമാധാന ചർച്ചകൾക്ക് തയാറാണെന്ന് ഇറാൻ. ചർച്ചയ്ക്കും ധാരണയ്ക്കും തുടർന്നും തയാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ.
നാവിക ഉപരോധവും ഭീഷണികളും വാഗ്ദാനലംഘനവുമാണ് ചർച്ചകൾക്ക് തടസ്സമാകുന്നതെന്നും പെസഷ്‌കിയാൻ.
ലോകം ട്രംപിന്റെ കപട വാക്കുകളും അവകാശവാദങ്ങളും പ്രവൃത്തികളും തമ്മിലുള്ള വൈരുദ്ധ്യം കണ്ടുകൊണ്ടിരിക്കുന്നെന്നും പെസഷ്‌കിയാൻ.
അതേസമയം ഇറാൻ- അമേരിക്ക രണ്ടാം ഘട്ട സമാധാന ചർച്ച വെള്ളിയാഴ്ച നടക്കുമെന്നാണ് സൂചനകൾ. വെടിനിർത്തൽ സമയപരിധി നീട്ടിയെങ്കിലും ഇറാനെതിരെയുള്ള നാവികഉപരോധം തുടരുമെന്നാണ് അമേരിക്കയുടെ നിലപാട്.
എന്നാൽ വെടിനിർത്തൽ നീട്ടിയത് ഇറാനെതിരെ അപ്രതീക്ഷിത ആക്രമണം നടത്താനുള്ള അമേരിക്കൻ തന്ത്രത്തിന്റെ ഭാഗമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഗാലിബഫ് ആരോപിച്ചിരുന്നു.
















