പാറമേക്കാവ് ദേവസ്വത്തിന്റെ പടക്കനിർമ്മാണശാലയിൽ അനുവദനീയമായതിലും അധികം സ്ഫോടകവസ്തുക്കൾ സൂക്ഷിച്ച സംഭവത്തിൽ ഉടമയ്‌ക്കെതിരെ കേസെടുത്തു. മുതലമട വെള്ളാരംകടവിലെ നിർമ്മാണശാല ഉടമ ബിനോയ് ജേക്കബിനെതിരെയാണ് കൊല്ലങ്കോട് പൊലീസ് നടപടിയെടുത്തത്.
കേവലം 15 കിലോ വെടിമരുന്ന് സൂക്ഷിക്കാൻ മാത്രം ലൈസൻസുള്ള ഇവിടെ ആയിരം കിലോയോളം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതായി റവന്യൂ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ നിലവിൽ പടക്കനിർമ്മാണശാല പൊലീസ് സീൽ ചെയ്തിരിക്കുകയാണ്.
















