തമിഴ്നാട് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി തെന്നിന്ത്യൻ താരം തൃഷ. അമ്മ ഉമ കൃഷ്ണനൊപ്പമാണ് നടി പോളിങ് സ്റ്റേഷനിൽ എത്തിയത്. ചെന്നൈയിലെ അഭിരാമപുരത്തെ സെന്റ് ഫ്രാന്‍സിസ് സേവിയര്‍ മിഡില്‍ സ്‌കൂളിലായിരുന്നു തൃഷയ്ക്ക് വോട്ട്.
Actress #Trisha casts her vote in Tamil Nadu elections.#TNElections2026 pic.twitter.com/kC5z0rQ6s3
— Gulte (@GulteOfficial) April 23, 2026
വിജയ്‌യ്ക്കൊപ്പം തന്നെ തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ് തൃഷയുടെത്. നടി രാഷ്ട്രീയ രംഗത്തില്ലെങ്കിലും വിജയ്‌യുമായി സൗഹൃദം എതിർപാർട്ടികൾ ആയുധമാക്കിയിരുന്നു. വിജയ്‌യുടെ ഭാര്യ സംഗീത വിവാഹ മോചന ഹര്‍ജിയില്‍ ഒരു നടിയെ കുറിച്ച് പരാമര്‍ശിച്ചത് തൃഷയെ ഉദ്ദേശിച്ചാണ് എന്ന പ്രചാരണവുമുണ്ടായി.
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഇത്തവണ വ്യത്യസ്തമാകുന്നത് വിജയുടെ സാന്നിധ്യത്തോടെയാണ്. നടന്‍ വിജയ് ടിവികെ എന്ന പാര്‍ട്ടി രണ്ടു വര്‍ഷം മുമ്പാണ് രൂപീകരിച്ചത്. പാര്‍ട്ടി ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുകയാണ്. വിജയ് രണ്ട് മണ്ഡലങ്ങളില്‍ ജനവിധി തേടുന്നു എന്ന പ്രത്യേകതയുമുണ്ട്.
പെരമ്പൂര്‍, തൃച്ചി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിലാണ് വിജയ് മല്‍സരിക്കുന്നതെങ്കിലും അദ്ദേഹത്തിന് വോട്ടുള്ളത് ചെന്നൈയിലെ നീലങ്കരയിലാണ്.
















