Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Automobile

ചൂടിൽ വാഹനങ്ങളുടെ കാര്യത്തിലും ശ്രദ്ധ വേണം; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം…

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 24, 2026, 04:32 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കടുത്ത ചൂടിൽ ഉരുകുകയാണ്‌ കേരളം. പലയിടത്തും താപനില 40 ഡിഗ്രിയും കടന്ന് മുന്നേറുമ്പോൾ സർക്കാരും ആരോഗ്യവിദഗ്ധരുമെല്ലാം ചൂടിനെ അതിജീവിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നിരന്തരമായി പങ്കുവെക്കുന്നുണ്ട്. വാഹനങ്ങളും വലിയ വെല്ലുവിളിയാണ് ഈ ചൂടിൽ നേരിടുന്നത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ സൂര്യകോപത്തിൽ നിന്ന് നമ്മുടെ വാഹനങ്ങളെ പൊതിഞ്ഞുപിടിക്കാം.

വാഹനങ്ങളുടെ കാര്യത്തിൽ പാർക്കിങ് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തണലത്ത് വേണം വാഹനങ്ങൾ പാർക്ക് ചെയ്യാൻ. അഥവാ വെയിലത്ത് നിർത്തിയിടേണ്ടി വന്നാൽ ഡാഷ്‌ബോർഡിൽ വെയിൽ നേരിട്ട് കൊള്ളുന്നില്ല എന്ന് ഉറപ്പുവരുത്തണം. ഇതിനായി സൺപ്രൊട്ടക്ഷൻ ഷീൽഡ് ഉപയോഗിക്കാവുന്നതാണ്. ഉണങ്ങിയ ഇലകൾ കൂടുതലായി ഉള്ള സ്ഥലങ്ങൾ പോലെ തീപിടിത്തത്തിന് സാധ്യതയുള്ള ഇടങ്ങൾ ഒഴിവാക്കണം.

പാർക്ക് ചെയ്യുമ്പോൾ വിൻഡോ ഗ്ലാസ് അൽപ്പം താഴ്ത്തി വെയ്ക്കണം. കാറിനുള്ളിൽ നിറയുന്ന ചൂട് വായു പുറത്തേക്ക് പോകാനും അതുവഴി ഉള്ളിലെ ചൂട് അൽപ്പം കുറയ്ക്കാനും കഴിയും. ഒപ്പം വൈപ്പർ ബ്ലേഡ് വിൻഡ് ഷീൽഡിൽ നിന്ന് ഉയർത്തിവെക്കുന്നതും നല്ലതാണ്. കടുത്ത ചൂടിൽ റബ്ബർ, ഗ്ലാസിൽ ഒട്ടിപ്പോകുന്നത് തടയാനും വൈപ്പർ ബ്ലേഡിന്റെ ആയുസ് കൂട്ടാനും കഴിയും. സ്റ്റിയറിങ് വീലിന് കവർ ഉപയോഗിക്കുന്നതും നല്ലതാണ്.

ഗ്ലാസ് ബോട്ടിൽ, പെറ്റ് ബോട്ടിൽ എന്നിവയിൽ വെള്ളം വാഹനത്തിൽ സൂക്ഷിക്കാൻ പാടില്ല. കുപ്പിവെള്ളത്തിലേക്ക് വെയിൽ നേരിട്ട് ഏറ്റാൽ പ്രിസം ഇഫക്ട് എന്ന പ്രതിഭാസം കാരണം തീപിടിക്കാൻ സാധ്യതയുണ്ട്. പെട്ടെന്ന് തീപിടിക്കാൻ സാധ്യതയുള്ള സ്‌പ്രേകൾ, സാനിറ്റൈസർ എന്നിവ പോലുള്ള വസ്തുക്കൾ കാറിൽ സൂക്ഷിക്കരുത്. ഒരുകാരണവശാലും പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങൾ കുപ്പികളിൽ വാങ്ങി വാഹനത്തിനുള്ളിൽ സൂക്ഷിക്കാൻ പാടില്ല.

പാർക്ക് ചെയ്ത വാഹനത്തിൽ യാത്ര ആരംഭിക്കുന്ന സമയത്തും ചില കാര്യങ്ങൾ ശ്രദ്ധിക്കാം. വെയിലത്ത് നിർത്തിയിട്ട വാഹനങ്ങൾ ഓടിച്ച് തുടങ്ങുമ്പോൾ വിൻഡോ ഗ്ലാസ് താഴ്ത്തിയിടണം. വായുസഞ്ചാരം കാലുകളിലേക്ക് വരുന്ന രീതിയിൽ ഫാൻ ക്രമീകരിക്കണം. പ്രത്യേകം ശ്രദ്ധിക്കുക, എ.സിയല്ല, ഫാൻ മാത്രമാണ് ഓൺ ചെയ്യേണ്ടത്. പാർക്ക് ചെയ്ത സമയത്ത് കാറിൽ നിറഞ്ഞ ചൂടുള്ള വായു പുറത്തേക്ക് പോകാനാണ് ഇത്.

കാറിന്റെ ഉള്ളിലെ ചൂട് പുറത്തേക്കാൾ കൂടുതലാണ്. ചൂടുള്ള വായു എപ്പോഴും മുകളിലേക്കാണ് പോകുക. അതിനാൽ ചൂട് കുറഞ്ഞ വായു വാഹനത്തിന്റെ താഴെ എത്തിക്കാനാണ് വായുസഞ്ചാരം കാലിലേക്ക് വരുന്ന രീതിയിൽ ക്രമീകരിക്കുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ കാറിന്റെ മുകളിലെ ചൂട് വായു പുറത്തേക്ക് പോകുകയും കാറിനുള്ളിലെ താപനില കുറയുകയും ചെയ്യും. വാഹനം കുറച്ച് ദൂരം ഓടിയശേഷം മാത്രം വിൻഡോ ഗ്ലാസുകൾ ഉയർത്തി എ.സി ഓൺ ചെയ്യാം.

തണലിനായി നായകളോ മറ്റു ജീവികളോ പാർക്ക് ചെയ്ത വാഹനത്തിന്റെ അടിയിൽ അഭയം തേടിയേക്കാം. ഡ്രൈവിങ് സീറ്റിലേക്ക് കയറും മുമ്പ് നിർബന്ധമായും വാഹനത്തിന്റെ അടിഭാഗം പരിശോധിക്കണം.

ReadAlso:

പുത്തൻ ലുക്കും പുത്തൻ ഫീച്ചറുകളുമായി ടാറ്റ ടിയാഗോ

യൂസ്ഡ് കാർ ലോണെടുത്ത് വാങ്ങാൻ പ്ലാനുണ്ടോ ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ…

വില 37 ലക്ഷം രൂപ; പുത്തൻ സ്‌കോഡ കോഡിയാക് വിപണിയില്‍

ടിവിഎസ് ഐക്യൂബ് എസ് പുതിയ പതിപ്പ് വിപണിയില്‍

വില 1.29 ലക്ഷം; അവഞ്ചര്‍ സ്ട്രീറ്റ് 220യുടെ ഫീച്ചറുകള്‍ അറിയാം

ടയറുകളേയും ശ്രദ്ധിക്കാം

വാഹനങ്ങളിലെ പ്രധാന ഘടകമാണ് ടയറുകൾ. ടയറുകളിലെ കാറ്റ് ശരിയായ അളവിലാണെന്ന് കൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഉറപ്പാക്കണം. രണ്ടാഴ്ചയുടെ ഇടവേളകളിൽ ടയർ പ്രഷർ പരിശോധിക്കുന്നതാണ് നല്ലത്. ചൂടുകാലത്ത് ടയർ എയർ പ്രഷർ അൽപ്പം കുറച്ചിടുന്നതാണ് നല്ലത്. ദീർഘദൂരയാത്രകൾക്ക് മുമ്പ് നിർബന്ധമായും കാറ്റിന്റെ അളവ് പരിശോധിക്കണം. ദിവസവും രാവിലെ വാഹനം എടുക്കുന്നതിന് മുമ്പ് ചക്രങ്ങൾ ശ്രദ്ധിക്കുന്നത് ശീലമാക്കണം. വാഹന കമ്പനി നിർദേശിക്കുന്ന ചക്രം മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.

കൂടുതൽ ഭാരവുമായി ദൂരയാത്രയ്ക്ക് ഒരുങ്ങുകയാണെങ്കിൽ ചക്രത്തിൽ കുറച്ചധികം കാറ്റടിക്കുന്നത് നല്ലതാണ്. പക്ഷെ ചക്രത്തിൽ രേഖപ്പെടുത്തിയതിനെക്കാൾ കാറ്റ് അധികമാകാതിരിക്കാനും ശ്രദ്ധിക്കണം. ചക്രം തണുത്തിരിക്കുമ്പോൾ മാത്രമേ കാറ്റിന്റെ അളവ് പരിശോധിക്കാൻ പാടുള്ളൂ. ഏറെ നേരം ഓടിക്കഴിഞ്ഞുള്ള പരിശോധയിൽ ഫലം കൃത്യമാകണമെന്നില്ല. ചക്രത്തിന്റെ ഉള്ളിലെ കാറ്റ് മർദം കൊണ്ട് ചൂടാകുന്നതിനാലാണിത്.

കൂളാകാൻ എ.സി

എ.സിയില്ലാത്ത വാഹനങ്ങൾ അപൂർവമായ കാലമാണ് ഇത്. ലോറികളിൽ വരെ ഇന്ന് എ.സിയുണ്ട്. കനത്ത ചൂടിൽ വാഹനങ്ങളിലെ എ.സിയെന്നത് ആഡംബരമല്ല, മറിച്ച് അത്യാവശ്യമാണ്. എന്നാൽ വാഹനത്തിലെ എ.സിയെ കാര്യമായി ശ്രദ്ധിച്ചില്ലെങ്കിൽ അത് വാഹനത്തിന് മാത്രമല്ല, നമ്മുടെ ശരീരത്തിനും ഹാനികരമായേക്കാം.

നേരത്തേ പറഞ്ഞത് പോലെ വാഹനം ഓടിച്ച് തുടങ്ങുമ്പോൾ തന്നെ എ.സി പ്രവർത്തിപ്പിക്കാൻ പാടില്ല. മറിച്ച് അൽപ്പദൂരം ഓടിയ ശേഷമേ എ.സി ഓൺ ചെയ്യാൻ പാടുള്ളൂ. ഇതുവഴി വാഹനത്തിലെ എ.സിയുടെ ജോലിഭാരം കുറയുകയും കാര്യക്ഷമത വർധിക്കുകയും ചെയ്യും. അതുപോലെ തന്നെ യാത്ര തുടങ്ങുമ്പോൾ റീസർക്കുലേഷൻ മോഡിൽ ഇടരുത്. പുറത്തെ ചൂടിനേക്കാൾ കൂടുതലാണ് വാഹനത്തിനുള്ളിലെ ചൂട് എന്നതിനാലാണത്. അതിനാൽ പുറത്തുനിന്നുള്ള വായു അകത്തെത്തുന്ന രീതിയിൽ ക്രമീകരിച്ച് കുറച്ച് സമയം കഴിഞ്ഞ് ആവശ്യമെങ്കിൽ മാത്രം റീസർക്കുലേഷൻ മോഡ് ഓൺ ചെയ്യാം.

ഇക്കാര്യങ്ങൾ കൂടെ ശ്രദ്ധിക്കാം

റേഡിയേറ്റർ കൂളന്റിന്റെ അളവ് ഇടയ്ക്കിടെ പരിശോധിക്കുക. എൻജിൻ അമിതമായി ചൂടാകുന്നത് ഇതുവഴി ഒഴിവാക്കാം
റേഡിയേറ്റർ, കൂളിങ് ഫാൻ എന്നിവ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക

റബ്ബർ ഭാഗങ്ങളും ടയറും വൈപ്പർ ബ്ലേഡുകളും ഫാൻ ബെൽറ്റും കൃത്യമായ പരിശോധിക്കുകയും ആവശ്യമെങ്കിൽ മാറ്റിയിടുകയും ചെയ്യുക
ബാറ്ററിയുടെ സ്ഥിതി, ബാറ്ററി വാട്ടർ ലെവൽ എന്നിവ കൃത്യമായി പരിശോധിക്കുക
എയർ ഫിൽട്ടർ വൃത്തിയാണെന്ന് ഉറപ്പാക്കുക. ഇടയ്ക്കിടെ വൃത്തിയാക്കുക
ബ്രേക്ക് ഫ്‌ളൂയിഡും ബ്രേക്കിന്റെ സ്ഥിതിയും പരിശോധിച്ച് കൃത്യമാണെന്ന് ഉറപ്പുവരുത്തുക
ടാങ്കിൽ ഇന്ധനം വളരെ കുറഞ്ഞ നിലയിൽ വാഹനം ഓടിക്കാതിരിക്കുക

യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദീർഘദൂര യാത്രകളിലെ അസ്വസ്ഥതയും, ശാരീരിക ക്ഷീണങ്ങലും ഒഴിവാക്കാൻ ഇടവേളകൾ എടുക്കുക. ശരീരത്തിൽ ജലാംശം നിലനിർത്താൻ ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. ജലാംശം അടങ്ങിയ പഴവർഗ്ഗങ്ങൾ യാത്രയിൽ കരുതുന്നത് നല്ലതാണ്. എണ്ണയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങളും ഫാസ്റ്റ് ഫുഡുകളും ഒഴിവാക്കുക. കൂടുതൽ ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ഡ്രൈവിങ് കഴിയുന്നതും ഒഴിവാക്കുക.

ചായയും സോഫ്റ്റ് ഡ്രിങ്ക്സുകളും കഴിയുന്നതും ഒഴിവാക്കുകയും പകരം കരിക്കിൻ വെള്ളമോ സംഭാരമോ, ജ്യൂസുകളോ ഉപയോഗിക്കുകയും ചെയ്യുക. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന സമയത്ത് ചൂടുകാറ്റ് മൂലം ഡീഹൈഡ്രേഷൻ ഉണ്ടാകാനിടയുണ്ട്. അതുകൊണ്ട് നേരിട്ട് വെയിലടിക്കുന്നത് ഒഴിവാക്കാൻ ജാക്കറ്റുകളും കയ്യുറയും ധരിക്കുക.

സീറ്റുകൾ ശരിയായ രീതിയിൽ ക്രമീകരിക്കുകയും കാർ സ്റ്റീരിയോ കുറഞ്ഞ ശബ്ദത്തിൽ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നത് നല്ല യാത്ര അനുഭവം നൽകും. കണ്ണിന്റെ ആയാസം കുറയ്ക്കാൻ, ഇടവേളകൾ എടുക്കുകയും ശുദ്ധജലം ഉപയോഗിച്ച് മുഖം കഴുകുകയും കണ്ണടച്ച് വിശ്രമം എടുക്കുകയും ചെയ്യുക. വെയിൽ നേരിട്ട് തട്ടുന്നത് ഒഴിവാക്കാനും റോഡ് മിറേജ് ഒഴിവാക്കുന്നതിനു സൺഗ്ലാസ് ധരിക്കുക.

വ്യാജ പ്രചാരണം

ചൂടുകാലത്ത് വാഹനങ്ങൾ ഉപയോഗിക്കുന്നതിനെ കുറിച്ച് പല വ്യാജ സന്ദേശങ്ങളും സോഷ്യൽ മീഡയയിൽ പ്രചരിക്കാറുണ്ട്. അത്തരത്തിലൊന്നാണ് വേനൽക്കാലത്ത് ടാങ്ക് നിറയെ എണ്ണയടിച്ചാൽ വാഹനത്തിന് തീപിടിക്കാൻ സാധ്യതയുണ്ടെന്ന പ്രചാരണം. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പേരിലായിരുന്നു ഈ സന്ദേശം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചത്. ഈ വേനലിലും സമാനമായ പ്രചാരണങ്ങൾ കാട്ടുതീ പോലെ പടരുന്നുണ്ട്.

എന്നാൽ ഇത് അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ പേരിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശമാണെന്നും വാഹന നിർമാതാക്കൾ നിശ്ചയിച്ച പൂർണപരിധിയിൽ ഇന്ധനം നിറയ്ക്കാമെന്നുമാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് എക്‌സിലൂടെ അറിയിച്ചത്. ഇത്തരത്തിലുള്ള പ്രചാരണങ്ങൾ ആധികാരികത ഉറപ്പുവരുത്തിയ ശേഷം മാത്രമേ വിശ്വസിക്കാൻ പാടുള്ളൂ.

 

Tags: AUTO

Latest News

കൊട്ടാരക്കര അപകടം: ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യ കുറ്റം ചുമത്തി

കേന്ദ്ര സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ രാജിവെച്ചു: കാലാവധി കഴിഞ്ഞതിനു തൊട്ടു പിന്നാലെയാണ് രാജി; ആരാണ് ജോര്‍ജ്ജ് കുര്യന്‍ ?

മൂന്നു ജീവനെടുത്ത കാലനായി ടിപ്പര്‍ലോറി ?: ഹെവി ലൈസന്‍സ് ഇല്ലാത്ത ഡ്രൈവര്‍ ? ; അഞ്ചു പേരുടെ നില ഗുരുതരം; കൊട്ടാരക്കരയിലെ പുലര്‍ച്ചയ്ക്ക് മരണ മണം

ഡെപ്യൂട്ടി സ്പീക്കര്‍ക്ക് നല്ല കാലം വരുമോ ?: സഭയില്‍ സംസാരിക്കാന്‍ അനുവാദം കിട്ടുമോ ?; ന്യായമായ ആവശ്യമെന്ന് മുഖ്യമന്ത്രി, അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് സ്പീക്കര്‍ ?

തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മമത ബാനര്‍ജിയെ നീക്കി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies