അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ വെടിവെപ്പ് ശ്രമത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഷിംഗ്ടണിലെ ഹോട്ടലിൽ നടന്ന അത്താഴ വിരുന്നിനിടെയുണ്ടായ ആക്രമണത്തിൽ ട്രംപും സംഘവും സുരക്ഷിതരാണെന്ന് അറിഞ്ഞതിൽ ആശ്വാസമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അക്രമത്തെ അപലപിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വെടിവെപ്പിൽ പ്രതികരണവുമായി ട്രംപും രംഗത്തെത്തിയിരുന്നു.
സംഭവത്തെ ‘അപ്രതീക്ഷിതം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, അക്രമിയെ അതിവേഗം കീഴ്‌പ്പെടുത്തിയ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരെ പ്രശംസിച്ചു.
അക്രമിയുടെ ഫോട്ടോ ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പങ്കുവച്ചു. അക്രമി പിടിയിലായെന്നും അയാൾ താമസിക്കുന്ന കാലിഫോർണിയയിലെ അപ്പാർട്ട്മെൻ്റ് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് സുരക്ഷാ ഉദ്യോഗസഥരും അറിയിച്ചു.
















