പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്നവസാനിക്കും. അവസാനവട്ട വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് മുന്നണികൾ.
142 മണ്ഡലങ്ങളിലാണ് ബുധനാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. തെക്കൻ ബംഗാളിലെ ഏഴ് ജില്ലകളാണ് ജനം വിധിയെഴുതുക.
അവസാന ദിനങ്ങളിൽ മുന്നണികൾക്കായി ദേശീയ നേതാക്കൾ ശക്തമായ പ്രചാരണം നടത്തുകയാണ്.
മുഖ്യമന്ത്രി മമതാ ബാനർജി ഭവാനിപൂർ മണ്ഡലം കേന്ദ്രീകരിച്ച് പ്രചാരണം നടത്തുമ്പോൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ ബിജെപിക്കായി അവസാനവട്ട റോഡ് ഷോകളിലും റാലികളിലും സജീവമാണ്.
ആദ്യഘട്ട വോട്ടെടുപ്പിൽ ചരിത്ര പോളിങ് ആണ് ഉണ്ടായത്. ഒടുവിലെ കണക്ക് പ്രകാരം 93% ലേറെ പേർ വോട്ട് ചെയ്തു.
















