സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോഡ് ഷെഡ്ഡിംഗ് അധികനാൾ തുടരേണ്ടി വരില്ലെന്ന് കെഎസ്ഇബി. കൂടംകുളം ആണവനിലയത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ അവിടെ നിന്നുള്ള 200 മെഗാവാട്ട് വൈദ്യുതി വീണ്ടും ലഭ്യമായി തുടങ്ങിയതാണ് പ്രധാന ആശ്വാസം.
കൂടാതെ, പവർ എക്സ്ചേഞ്ച് വഴി നേരത്തെയുള്ള കരാർ പ്രകാരം 150 മെഗാവാട്ട് വൈദ്യുതിയും ഇപ്പോൾ ലഭിക്കുന്നുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വേനൽമഴ തുടങ്ങിയതോടെ വൈദ്യുതി ഉപഭോഗത്തിൽ കുറവുണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ.
മെയ് ആദ്യവാരത്തോടെ അധികമായി ആവശ്യപ്പെട്ട 250 മെഗാവാട്ട് കൂടി ലഭ്യമാകുന്നതോടെ പ്രതിസന്ധി പൂർണ്ണമായും പരിഹരിക്കപ്പെടുമെന്ന് ബോർഡ് വ്യക്തമാക്കി.
വൈകിട്ട് ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള സമയത്താണ് നിലവിൽ അരമണിക്കൂർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
















