സൈജു കുറിപ്പ് നായകനായെത്തിയ ചിത്രം മോഹിനിയാട്ടം തീയേറ്ററില്‍ വിജയമായി ഓടികൊണ്ടിരിക്കുകയാണ്. ‘ഭരതനാട്യം’ ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് ‘മോഹിനിയാട്ടം’ തീയേറ്ററില്‍ എത്തിയിരിക്കുന്നത്. സിനിമയിൽ ബേബി ജീനും പ്രധാന കഥാപാത്രമായി എത്തിയിരുന്നു. സുഭാഷ് എന്നായിരുന്നു ബേബി ജീൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ഇപ്പോഴിതാ ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് സംഗീത് പ്രതാപിനെ ആയിരുന്നുവെന്ന് പറയുകയാണ് സിനിമയുടെ സംവിധായകൻ കൃഷ്ണദാസ് മുരളി. ഷോ സ്‌കേപ്പ് ജേർണലിന് നൽകിയ അഭിമുഖത്തിലാണ് മനസുതുറന്നത്.
‘സംഗീത് പ്രതാപ് ആയിരുന്നു അവസാനം വരെ ഉണ്ടായിരുന്ന ഓപ്‌ഷൻ. പക്ഷെ സെയിം ടൈം തന്നെ അവന് മുമ്പ് കമ്മിറ്റ് ചെയ്ത് ചിത്രമുണ്ടായിരുന്നു. മെഡിക്കൽ മിറാക്കിൾ ആണോ അതോ ബത്‌ലഹേം കുടുംബ യൂണിറ്റ് ആണോ എന്നറിയില്ല. അങ്ങനെ എല്ലാം ഒരേ സമയം തുടങ്ങുന്ന രീതിയായിരുന്നു. നമുക്കാണെങ്കിൽ ഒരു 35 ദിവസത്തോളം വേണം. മാറി മാറി പടം ചെയ്യുക എന്നുള്ളതും പോസ്സിബിൾ ആയിട്ടുള്ള കാര്യമല്ല.
ഒരുപാട് ആർട്ടിസ്റ്റുകൾ ഉള്ളതുകൊണ്ട് ഒന്നാമതേ നല്ല കോംപ്ലിക്കേഷൻസ് ഉണ്ടായിരുന്നു. അങ്ങനെ ഇതും കൂടിയായപ്പോൾ നമ്മൾ മാറിയതായിരുന്നു. അങ്ങനെ ഈ ക്യാറക്ടർ ആര് ചെയ്യും എന്നുള്ള ആലോചനയിലാണ് ബേബി ജീൻ ചെയ്‌താൽ നന്നായിരിക്കുമെന്ന് തോന്നിയത്,’ കൃഷ്ണദാസ് മുരളി പറഞ്ഞു.
ചിത്രത്തിലെ സൈജു കുറുപ്പിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും പ്രകടനത്തിന് കയ്യടി ലഭിക്കുന്നുണ്ട്. ആദ്യ ഭാഗത്തേക്കാൾ മികച്ചതാണ് മോഹിനിയാട്ടം എന്നാണ് കമന്റുകൾ. കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 25 കോടി പിന്നിട്ടിരുന്നു. ചിത്രത്തിന്റെ തിരക്കഥയ്ക്കും മേക്കിങ്ങിനും തമാശകൾക്കും കയ്യടി ലഭിക്കുന്നുണ്ട്. ജഗദീഷ്, വിനയ് ഫോർട്ട്, കലാരഞ്ജിനി, ശ്രീജ രവി, സ്വാതി ദാസ് പ്രഭു, നന്ദു പൊതുവാൾ, അഭിരാം, ശ്രുതി സുരേഷ്, ദിവ്യ എം നായർ, ജിനിൽ റെക്സ, ജിവിൻ റെക്സ, നിഷ്താർ സെയ്ത്, സന്തോഷ് ബാലചന്ദ്ര വിജയ്, സൽഖാൻ വിജയ്, സൽഖാൻ, നായർ ബാബു, ജിബിൻ ഗോപിനാഥ് തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.
















