ആലപ്പുഴ: തെരഞ്ഞെടുപ്പ് ഫലം വന്നുകഴിയുമ്പോള്‍ റിയാസ് എന്തായാലും വീട്ടിലുണ്ടാകുമെന്ന ബേപ്പൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ പരിഹാസത്തിന് മറുപടിയുമായി ടൂറിസം വകുപ്പ് മന്ത്രിയും ബേപ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പി എ മുഹമ്മദ് റിയാസ്.
രാഷ്ട്രീയം എന്നത് വ്യക്തികള്‍ തമ്മിലുളള ഗുസ്തി മത്സരമല്ലെന്നും ആശയങ്ങള്‍ തമ്മിലുളള പോരാട്ടമാണെന്നും പി വി അന്‍വര്‍ പറഞ്ഞു. അന്‍വറിന്റെ വാക്കുകള്‍ ജനം വിലയിരുത്തുമെന്നും കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ വോട്ട് ഇത്തവണ തനിക്ക് ലഭിക്കുമെന്നും റിയാസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആക്ഷേപം കേള്‍ക്കുമ്പോള്‍ മനുഷ്യന്‍ എന്ന നിലയില്‍ വേദന തോന്നുക സ്വാഭാവികമാണെന്നും വൈകാരികതയ്ക്ക് അപ്പുറം ഉര്‍ത്തിപ്പിടിക്കേണ്ടത് ഉയര്‍ന്ന രാഷ്ട്രീയ ബോധമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
രാഷ്ട്രീയ പ്രവര്‍ത്തനം വ്യക്തിയോടുളള ശത്രുത പുലര്‍ത്തേണ്ട ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
















