കേരളത്തിന്റെ രാഷ്ട്രീയഭാവി നിർണ്ണയിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ നടക്കും. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 43 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണലിന് സജ്ജീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
കേരളത്തിന് പുറമെ തമിഴ്‌നാട്, ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ ഫലവും നാളെ പുറത്തുവരും.
രാവിലെ 8 മണിക്ക് സ്ട്രോങ്ങ് റൂമുകൾ തുറക്കുന്നതോടെ വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം തപാൽ വോട്ടുകളാണ് എണ്ണുക. ആദ്യഫല സൂചനകൾ 8:30-ഓടെ ലഭ്യമായിത്തുടങ്ങും.
മുന്നണികള്‍ നെഞ്ചിടിപ്പോടെയാണ് ഓരോ നിമിഷവും തള്ളിനീക്കുന്നത്. ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽഡിഎഫും, അധികാരം തിരിച്ചുപിടിക്കുമെന്ന് യുഡിഎഫും ഉറച്ചു വിശ്വസിക്കുന്നു.
ശക്തമായ സാന്നിധ്യമാകുമെന്ന് എൻഡിഎയും കരുതുന്നു. കൂട്ടലും കിഴിക്കലുമായി രാഷ്ട്രീയ ക്യാമ്പുകൾ വലിയ ആകാംക്ഷയിലാണ്.
















