സംസ്ഥാനത്ത് ഇവിഎം വോട്ടെണ്ണൽ തുടങ്ങി. വോട്ടെണ്ണൽ നടപടികൾ ഇന്ന് രാവിലെ എട്ടു മണിയോടെ ആരംഭിച്ചു. പോസ്റ്റൽ ബാലറ്റുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. നാല് സീറ്റില്‍ എല്‍ഡിഎയാണ് ലീഡ് ചെയ്യുന്നത്. ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി. 9 മണിയോടെ ആദ്യ ഫല സൂചനകൾ ലഭ്യമായി തുടങ്ങും.
പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവ് നടത്താനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. എന്നാൽ, എക്സിറ്റ് പോൾ പ്രവചനങ്ങൾക്കപ്പുറം നേരിയ ഭൂരിപക്ഷത്തോടെ മൂന്നാം പിണറായി സർക്കാർ അധികാരത്തിൽ വരുമെന്ന് എൽഡിഎഫും അവകാശപ്പെടുന്നു. അതേസമയം, സംസ്ഥാന രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമാകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
















