മൂന്നാമതും മുഖ്യമന്ത്രി കസേര ഉറപ്പിക്കാന്‍ ഇറങ്ങിയ മുഖ്യമന്ത്രിയും മന്ത്രിമാരും ആകെ പെട്ടിരിക്കുകയാണ്. ധര്‍മ്മടത്ത് മുന്നിട്ടു നിന്ന മുഖ്യമന്ത്രി ഇപ്പോള്‍ പിന്നിലാണ്. പ്രതിപക്ഷ നേതാവിന്റെ നിലയിലും മാറിമറിഞ്ഞുള്ള വിജയസാധ്യതയാണ് പ്രവചിക്കുന്നത്. രാഷ്ട്രീയ കേരളത്തിന്റെ നെഞ്ചിടിപ്പേറ്റി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ യു.ഡി.എഫ് വളരെ മുന്നില്‍ ആയിക്കഴിഞ്ഞു. 90നോട് ചേര്‍ന്നുള്ള . പല മണ്ഡലങ്ങളിലും ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ കേവലഭൂരിപക്ഷം കടന്നാണ് യുഡിഎഫിന്റെ മുന്നേറ്റം. 80 ല്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുകയാണ്. 47 മണ്ഡലങ്ങളില്‍ എല്‍ഡിഎഫും നാല് മണ്ഡലങ്ങളില്‍ എന്‍ഡിഎയുമാണ് ലീഡ് ചെയ്യുന്നത്.
പാലക്കാട്, കഴക്കൂട്ടം, മഞ്ചേശ്വരം, നേമം, കാസര്‍കോട് എന്നീ മണ്ഡലങ്ങളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു, വീണ ജോര്‍ജ്, എം ബി രാജേഷ്, കെബി ഗണേഷ്‌കുമാര്‍, റോഷി അഗസ്റ്റിന്‍ എന്നിവര്‍ പിന്നിലാണ്. നേമത്ത് രാജീവ് ചന്ദ്രശേഖറാണ് മുന്നിലാണ്. പയ്യന്നൂരില്‍ ടി ഐ മധുസൂദനനാണ് മുന്നില്‍. പാലായില്‍ ജോസ് കെ മാണി പിന്നിലാണ്. പേരാവൂരില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ലീഡ് ചെയ്യുന്നു. ചിറയിന്‍കീഴ് ആദ്യറൗണ്ടില്‍ രമ്യ ഹരിദാസാണ് ലീഡ് ചെയ്യുന്നത്. തളിപ്പറമ്പില്‍ പി കെ ശ്യാമള മുന്നിലാണ്.
43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ഉച്ചയോടെ പൂര്‍ണ ചിത്രം തെളിയും. ഫലം തത്സമയം അറിയാന്‍ പാര്‍ട്ടി ആസ്ഥാനങ്ങളില്‍ എല്‍ഇഡി വാളുകള്‍ അടക്കം സജ്ജമാക്കിയിട്ടുണ്ട്. വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് ഫലപ്രഖ്യാപനം പൂര്‍ത്തിയാകുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. പാലക്കാട് ശോഭ സുരേന്ദ്രനാണ് ആദ്യ ലീഡ്. മഞ്ചേശ്വരത്തും എന്‍ഡിഎയാണ് മുന്നില്‍. നേമത്ത് ശിവന്‍കുട്ടിയാണ് ലീഡ് ചെയ്യുന്നത്. തൃശൂരില്‍ യുഡിഎറ് സ്ഥാനാര്‍ത്ഥി രാജന്‍ പല്ലനാണ് മുന്നില്‍. തിരുവനന്തപുരം മണ്ഡലത്തില്‍ 1സി പി ജോണാണ് ലീഡില്‍ നില്‍ക്കുന്നത്. അങ്കമാലിയില്‍ റോജി എം ജോണിനാണ് ലീഡ്. തൃത്താലയില്‍ വി ടി ബല്‍റാണ് മുന്നില്‍. തൃക്കാക്കര ണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസാണ് ലീഡ് ചെയ്യുന്നത്.
സംസ്ഥാനത്ത് ശക്തമായ പോരാട്ടം പ്രതീക്ഷിക്കുന്നത് 30 മണ്ഡലങ്ങളില്‍. ഈ മണ്ഡലങ്ങളിലെ ജനവിധി കേരളം ആരു ഭരിക്കണമെന്നതില്‍ നിര്‍ണായകമാകും. മഞ്ചേശ്വരം, കാസര്‍കോട്, കണ്ണൂര്‍, പേരാവൂര്‍, നാദാപുരം, പേരാമ്പ്ര, കോഴിക്കോട് സൗത്ത്, തിരൂര്‍, തൃത്താല, പാലക്കാട്, ചിറ്റൂര്‍, തൃശൂര്‍, ഇരിഞ്ഞാലക്കുട, തൃപ്പൂണിത്തുറ, കുന്നത്തുനാട്, കോതമംഗലം, ഇടുക്കി, പീരുമേട്, പാല, പൂഞ്ഞാര്‍, അമ്പലപ്പുഴ, കായംകുളം, ആറന്മുള, അടൂര്‍, പത്തനാപുരം, ചാത്തന്നൂര്‍, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം, നെയ്യാറ്റിന്‍കര എന്നീ മണ്ഡലങ്ങളിലാണ് ശക്തമായ മത്സരം പ്രതീക്ഷിക്കുന്നത്.
ഏറ്റവും ശക്തമായ പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന ഇവിടെ എന്‍ഡിഎ വിജയപ്രതീക്ഷ വച്ചുപുലര്‍ത്തുന്നു. എന്നാല്‍ മണ്ഡലം കൈവിടില്ലെന്നാണ് നിലവിലെ എംഎല്‍എയും മുസ്ലീം ലീഗ് നേതാവുമായ എകെഎം അഷ്റഫിന്റെ പ്രതീക്ഷ. എല്‍ഡിഎഫിനു വേണ്ടി കെആര്‍ ജയാനന്ദ മത്സരിക്കുന്നു. തുടര്‍ച്ചയായി മുസ്ലീം ലീഗ് ജയിക്കുന്ന ഇവിടെ കല്ലത്ര മാഹിന്‍ ഹാജി ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി. എന്‍ഡിഎയ്ക്ക് വേണ്ടി എംഎല്‍ അശ്വിനിയും, എല്‍ഡിഎഫിനു വേണ്ടി സ്വതന്ത്രനായ ഷാനവാസ് പാദൂരും മത്സരിക്കുന്നു.
കഴിഞ്ഞ രണ്ട് തവണയും ഇവിടെ വിജയിച്ച കടന്നപ്പള്ളി രാമചന്ദ്രന്‍ ഇത്തവണയും ഇവിടെ ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. ടിഒ മോഹനനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ബിജെപിക്കു വേണ്ടി സി രഘുനാഥും മത്സരിക്കുന്നു. ഏറ്റവും തീ പാറും പോരാട്ടം ഇത്തവണ പേരാവൂരില്‍ പ്രതീക്ഷിക്കുന്നു. സണ്ണി ജോസഫും, കെകെ ശൈലജയും ഏറ്റുമുട്ടുന്നു. സിപിഐയുടെ ഉറച്ച കോട്ടയാണ് നാദാപുരം. പക്ഷേ, ഇത്തവണ പാര്‍ട്ടിക്ക് ആശങ്കയുണ്ട്. കെഎം അഭിജിത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. പി വസന്തമാണ് സിപിഐ സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥി നിര്‍ണയം പാളിയെന്ന് ആക്ഷേപമുണ്ടായിരുന്നു. പേരാമ്പ്രയും ഇടതുകോട്ടയാണ്. എന്നാല്‍ ഇത്തവണ യുഡിഎഫ് പ്രതീക്ഷയിലാണ്. ടിപി രാമകൃഷ്ണനും, ഫാത്തിമ തഹ്ലിയയും ഏറ്റുമുട്ടുന്നു.
നിലവിലെ എംഎല്‍എയും മുന്‍ മന്ത്രിയുമായ ഐഎന്‍എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലാണ് ഇടതുസ്ഥാനാര്‍ത്ഥി. ഫൈസല്‍ ബാബുവിലൂടെ മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് ലീഗിന്റെ പ്രതീക്ഷ. ഏറ്റവും വാശിയേറിയ പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലം. മന്ത്രി എംബി രാജേഷും, മുന്‍ എംഎല്‍എ വിടി ബല്‍റാമും ഏറ്റുമുട്ടുന്നു. ബിജെപി ഏറെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലം. ശോഭാ സുരേന്ദ്രന്‍, രമേഷ് പിഷാരടി, എന്‍എംആര്‍ റസാഖ് എന്നിവര്‍ മത്സരരംഗത്ത്. മൂന്ന് മുന്നണികളും ഒരുപോലെ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലം. രാജന്‍ പല്ലനും, ആലങ്കോട് ലീലകൃഷ്ണനും, പത്മജ വേണുഗോപാലും മത്സരിക്കുന്നു. ത്രികോണപ്പോരാട്ടം നടക്കുന്ന മറ്റൊരു മണ്ഡലം. രാജീവ് ചന്ദ്രശേഖറും, വി ശിവന്‍കുട്ടിയും, കെഎസ് ശബരിനാഥനും ഏറ്റുമുട്ടുന്നു.
















