ഇടതുകോട്ടയായ മലപ്പുറത്തെ തവനൂരിൽ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങി കെ ടി ജലീൽ. വോട്ടെണ്ണൽ പുരോഗമിക്കവെ യുഡിഎഫ് സ്ഥാനാർത്ഥി വി എസ് ജോയിയുടെ വിജയം ഉറപ്പായതോടെ ജലീൽ തോൽവി സമ്മതിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ജനവിധി അംഗീകരിക്കുന്നതായും വി എസ് ജോയിയെ അഭിനന്ദിക്കുന്നതായും അറിയിച്ചത്.
“ജനവിധി അംഗീകരിക്കുന്നു. വി.എസ്. ജോയിക്ക് അഭിനന്ദനങ്ങൾ. തവനൂർകാരോട് എന്നും സ്നേഹം മാത്രം. ഇടതുപക്ഷ ചേരിയിൽ ഉറച്ചുനിന്ന് കൂടുതൽ കരുത്തോടെ ജനങ്ങൾക്കൊപ്പമുണ്ടാകും,” എന്ന് ജലീൽ കുറിച്ചു.
കഴിഞ്ഞ 15 വർഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജലീലിന്റെ പരാജയം ഇടതുപക്ഷത്തിന് വലിയ ആഘാതമാണ് ഉണ്ടാക്കിയത്.
















