മലപ്പുറം: ചരിത്ര ഭൂരിപക്ഷം നേടിയത് സന്തോഷമാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും നിയുക്ത മലപ്പുറം എംഎല്‍എയുമായ പി കെ കുഞ്ഞാലിക്കുട്ടി. തിരിച്ച് മണ്ഡലത്തിലെത്തിയപ്പോള്‍ അസാധാരണമായ സ്വാഗതം കിട്ടിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് അനുകൂല തരംഗമുണ്ടാകുമെന്ന് കുറച്ച് കാലമായി തോന്നിയിരുന്നുവെന്നും കരുതിയ ഭൂരിപക്ഷം കിട്ടിയെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘2008ന് ശേഷമുണ്ടായ മണ്ഡല പുനര്‍നിര്‍ണയത്തില്‍ എല്‍ഡിഎഫിന് അനുകൂലമായാണ് മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിച്ചത്. അങ്ങനെയുള്ള പരിതസ്ഥിതിയില്‍ ഇങ്ങനൊരു തോല്‍വിയുണ്ടായത് രാഷ്ട്രീയ മാറ്റമാണ്. പയ്യന്നൂരിലെ ഫലത്തിന് എന്ത് വിശദീകരണമാണ് നല്‍കാനുള്ളത്. 2001ല്‍ ഉള്ളത് പോലെ അല്ല, രാഷ്ട്രീയമായ അടിയൊഴുക്കാണ് ഇത്തവണ ഉണ്ടായത്’, പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
















