നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ, നിയമസഭയിൽ പാർട്ടിയെ നയിക്കേണ്ട പ്രതിപക്ഷ നേതാവ് ആരാകണമെന്ന കാര്യത്തിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇന്ന് തീരുമാനമെടുക്കും.
തിരിച്ചടി നേരിട്ട സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ പദവി പിണറായി വിജയൻ ഏറ്റെടുത്തേക്കില്ല എന്ന് അഭ്യൂഹമുണ്ട്. തോൽവിയുടെ ഉത്തരവരാദിത്തവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാവും പിൻമാറ്റം.
പിണറായി കഴിഞ്ഞാൽ കേന്ദ്രകമ്മിറ്റി അംഗം കെ.എൻ. ബാലഗോപാലിനാണ് സാധ്യത കൂടുതൽ. ബാലഗോപാൽ ഏതെങ്കിലും തരത്തിലുള്ള അസൗകര്യം പ്രകടിപ്പിച്ചാൽ പിന്നെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സജി ചെറിയാനും പി.എ. മുഹമ്മദ് റിയാസ് എന്നിവരാവും പരിഗണിക്കപ്പെടുക. ഇതിൽ സജി ചെറിയാനാണ് പാർട്ടിയിൽ സീനിയർ.
കൂടാതെ തെരഞ്ഞെടുപ്പ് തോൽവിയും സംസ്ഥാന സെകട്ടേറിയേറ്റ് ഇഴകീറി പരിശോധിക്കും. പാർട്ടി കോട്ടകളിലെ തിരിച്ചടി പ്രത്യേകം പരിശോധിക്കും. കണ്ണൂരിൽ ഉൾപ്പാർട്ടി പ്രശ്നങ്ങൾ പ്രതിഫലിച്ചെന്നുമാണ് വിലയിരുത്തൽ. നേതൃത്വത്തിന്റെ നയപമരമായ പാളിച്ചകളും നേതൃത്വം വിലയിരുത്തും. കണ്ണൂരിലെ കനത്ത പരാജയത്തിലും വിമതരുടെ വിജയത്തിലും നേതൃത്വത്തിന് വിമർശനത്തിന് സാധ്യതയുണ്ട്.
















