മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി.ഡി. സതീശന്റെ പുസ്തകം നാളെ പുറത്തിറങ്ങും. ‘ആദം നീ എവിടെ ആകുന്നു?’ എന്ന പേരിൽ ബൈബിള്‍ പ്രഭാഷണ പുസ്തകമാണ് പുറത്തിറക്കുന്നത്.
ദൈവമെന്താണ് എന്നത് സംബന്ധിച്ച് ഒരു ആത്മീയാന്വേഷണം നടത്തുന്ന തരത്തിലുള്ള പുസ്തകമാണ് ‘ആദം നീ എവിടെ ആകുന്നു?’. ഡോ. സിറിയക് തോമസ് ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
അതിൽ ദൈവത്തെ അന്വേഷിക്കുന്ന ഒരു രാഷ്ട്രീയക്കാരൻ്റെ നിരീക്ഷണത്തിൽ നിന്നുള്ള പുസ്തകമായിരിക്കും ഇതെന്ന് അവതാരികയില്‍ ഡോ. സിറിയക് തോമസ് എഴുതിയിട്ടുണ്ട്.
ബൈബിള്‍ സുവിശേഷ പ്രഭാഷണങ്ങളുടെ സമാഹാരം എന്ന് കവര്‍പേജിലും എഴുതിയിട്ടുണ്ട്.
ഡിസി ബുക്‌സാണ് പുസ്തകത്തിൻ്റെ പ്രസാധകർ. പുസ്തകം നാളെ മുതല്‍ വില്‍പ്പനയ്ക്കെത്തും. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ തുടരുന്നതിനിടെയാണ് വി.ഡി. സതീശൻ്റെ പുസ്തകം പുറത്തിറങ്ങുന്നത്.
















