രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ അവലോകനം ചെയ്യുന്നതിനായി സിപിഐ ദേശീയ കൗൺസിൽ യോഗത്തിന് ഇന്ന് തുടക്കമാകും.
ഇന്നും നാളെയുമായി നടക്കുന്ന യോഗത്തിൽ കേരളത്തിലെ ഇടതുപക്ഷത്തിന്റെ തിരിച്ചടി ഉൾപ്പെടെയുള്ള വിഷയങ്ങൾ സജീവ ചർച്ചയാകും.
നേരത്തെ ചേർന്ന കേന്ദ്ര സെക്രട്ടറിയേറ്റും ദേശീയ എക്സിക്യൂട്ടീവും നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയിരുന്നു.
ബംഗാളിലെ രാഷ്ട്രീയ മാറ്റങ്ങളും പ്രതിപക്ഷ നിരയിലെ പുതിയ വെല്ലുവിളികളും കൗൺസിൽ ഗൗരവമായി പരിഗണിക്കുന്നുണ്ട്.
















