മുഖ്യമന്ത്രി ചർച്ചകളിൽ നിലപാട് വ്യക്തമാക്കി കെ. മുരളീധരൻ. കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ എംഎൽഎമാരുടെ എണ്ണം മാത്രം നോക്കിയല്ല ഹൈക്കമാൻഡ് തീരുമാനമെടുക്കുകയെന്നും എണ്ണം മാത്രമായിരുന്നു മാനദണ്ഡമെങ്കിൽ പ്രഖ്യാപനം ഇതിനോടകം ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനവികാരവും ഘടകകക്ഷികളുടെ അഭിപ്രായങ്ങളും ഹൈക്കമാൻഡ് ഗൗരവമായി പരിഗണിക്കും. നിലവിൽ സഭയിൽ അംഗമല്ലാത്ത ഒരാളെയാണ് മുഖ്യമന്ത്രിയായി നിശ്ചയിക്കുന്നതെങ്കിൽ, പിന്നീട് നേരിടേണ്ടി വരുന്ന ഉപതെരഞ്ഞെടുപ്പിന്റെ റിസ്ക് കൂടി എഐസിസി കണക്കിലെടുക്കും. കോൺഗ്രസ് നിശ്ചയിക്കുന്നത് ഒരു യുഡിഎഫ് മുഖ്യമന്ത്രിയെ ആണെന്നും അതിനാൽ തന്നെ മുന്നണിയിലെ മറ്റു കക്ഷികളുടെ നിലപാട് അതിപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















