മുഖ്യമന്ത്രി ചർച്ചകളുമായി ബന്ധപ്പെട്ട് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ നടത്തിയ പരാമർശങ്ങളെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
സുകുമാരൻ നായർ പറഞ്ഞതിലെല്ലാം അർഥങ്ങളുണ്ട്. അനവസരത്തിൽ കാര്യങ്ങൾ പറയുന്ന ആളല്ല സുകുമാരൻ നായരെന്നും, അദ്ദേഹം അങ്ങനെയൊരു തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അതിന് വ്യക്തമായ കാരണങ്ങളുണ്ടാകുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.
കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം നീണ്ടതിൽ ലീഗിനെ കുറ്റപ്പെടുത്തി കൊണ്ടായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. ലീഗ് അടക്കമുള്ള ഘടകകക്ഷികൾ എന്തിന് ഇടപെട്ടെന്നും സുകുമാരൻ നായർ ചോദിച്ചിരുന്നു. ആര് വന്നാലും സ്വീകരിക്കാൻ ഘടകക്ഷികൾ തയ്യാറാകണം. തീരുമാനം വഴിമുട്ടിയത് ഘടക കക്ഷികളുടെ സമ്മർദം മൂലമാണ്. ഇടപെട്ട എല്ലാ ഘടകക്ഷികളും പ്രശ്‌നം വഷളാക്കിയെന്നും സുകുമാരൻ നായർ വിമർശിച്ചിരുന്നു.
















