കര്‍ണാടകയിലെ ഹോസ്‌പേട്ടില്‍ ട്രാക്ടര്‍ മറിഞ്ഞ് ആറ് മരണം. ഒരു വയസുള്ള കുട്ടി ഉള്‍പ്പെടെയാണ് മരിച്ചത്. ക്ഷേത്ര ദര്‍ശനത്തിനായി പോയ മാര്‍ലായനഹള്ളി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. 10 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ഹോസ്‌പേട്ടിലെയും കൊപ്ലയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം പാലത്തില്‍ നിന്ന് താഴേക്ക് മറിയുകയായിരുന്നെന്നാണ് വിവരം. ആറ് പേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. പരുക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന വിവരം. അപകടസ്ഥലത്ത് ഉടന്‍ തന്നെ നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.
Story Highlights : Six killed as tractor falls off bridge after crash in Koppal
















