കാമുകിയുമൊത്ത് ഭക്ഷണം കഴിക്കാൻ പോയ ഭർത്താവിനെ ഭാര്യ കാറിൽവച്ച് കയ്യോടെ പിടികൂടി. വാക്കുതർക്കത്തിനിടെ, കാറിന്റെ ബോണറ്റിലേക്ക് വീണ ഭാര്യയുമായി ഭർത്താവ് കാറോടിച്ചത് നൂറുമീറ്റർ. ഭർത്താവ് കാർ ഇടിക്കാൻ ശ്രമിച്ചെന്ന് ഭാര്യ പരാതി നൽകിയതിനെ തുടർന്ന് വധശ്രമത്തിന് പൊലീസ് കേസെടുത്തു.
മീററ്റ് സ്വദേശിയായ മയങ്ക് കാമുകിയായ മഹിയുമൊത്ത് ഭക്ഷണം കഴിക്കാനിറങ്ങിയപ്പോഴാണ് ഭാര്യ സുനിത ഇരുവരെയും കാറിൽ കണ്ടത്. സുനിത കാറിന്റെ ഗ്ലാസിൽ തട്ടി തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ മയങ്ക് കാറുമായി രക്ഷപ്പെടാൻ ശ്രമിച്ചു. സുനിത കാറിന് മുന്നിൽ തടസ്സം നിന്നു. പിന്നീട് ബോണറ്റിലേക്ക് കിടന്നു. മയങ്ക് വണ്ടി മുന്നോട്ടെടുത്തു. സുനിത ബോണറ്റിൽ കിടന്നു നിലവിളിച്ചപ്പോള്‍ നാട്ടുകാർ തടിച്ചുകൂടി. ഒടുവിൽ മയങ്ക് കാർ നിർത്തി പുറത്തിറങ്ങുകയായിരുന്നു.
ഭർത്താവിനെതിരെ മർദനം, സ്ത്രീധന പീഡനം, വഞ്ചന എന്നിവ ആരോപിച്ച് സുനിത പരാതി നൽകി. മയങ്കിനെയും മഹിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
— Siraj Noorani (@sirajnoorani) October 4, 2026















