സിനിമാ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം ദൃശ്യം 3 ഇപ്പോഴിതാ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ആദ്യ ഷോ കഴിയുമ്പോൾ ചിത്രത്തിന് എങ്ങും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മോഹൻലാലിൻറെ പിറന്നാളിന് ഇതിലും മികച്ച ഒരു സമ്മാനം ലഭിക്കാൻ ഇല്ലെന്നാണ് പ്രേക്ഷകർ പറയുന്നത്.
#Drishyam3 — Jeethu Joseph neatly sets the stage in the first half 🔥👌
Lalettan 's family scenes are absolutely delightful 😁❤️
First half ends with a terrific interval block 🤌🔥🔥
All eyes on the second half!@Mohanlal #Mohanlal @aashirvadcine pic.twitter.com/OWgh7b8DOt
— Vishnuuh 🖤 (@im__vishnu_) May 21, 2026
സിനിമ മേക്കിങ്ങിനും കഥയ്ക്കും കയ്യടി ലഭിക്കുന്നുണ്ട്. പ്രേക്ഷകനെ ഞെട്ടിക്കുന്ന സസ്പെൻസുകൾ കൊണ്ട് സമ്പന്നമാണ് ദൃശ്യം 3 എന്നാണ് അഭിപ്രായം. സിനിമയിലെ മറ്റു കഥാപത്രങ്ങളുടെയും പ്രകടനം മികച്ചതാണെന്നാണ് സിനിമ കണ്ടിറങ്ങിയവർ പറയുന്നത്. മോഹൻലാലിൻറെ അടുത്ത ബ്ലോക്ക് ബസ്റ്റർ ചിത്രമാകും ദൃശ്യം 3 എന്നാണ് വിലയിരുത്തൽ. തിയേറ്ററിൽ നിന്ന് ദൃശ്യം പുഷ്പം പോലെ 100 കോടി അടിക്കുമെന്നും ആരാധകർ പറയുന്നു.
#Drishyam3 Review – Masterpiece 🔥
Rating – ⭐ ⭐ ⭐ ⭐ ✨
Drishyam 3 Raises the Bar Again ..A Masterclass in Suspense Cinema 🔥
Drishyam 3 delivers everything fans hoped for and more .. gripping storytelling, brilliant twists, intense emotions, and #Mohanlal in absolute top… pic.twitter.com/1fqYzj4iyL
— Om ✨ (@Girish__28) May 21, 2026
അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിലൂട 25 കോടിയാണ് ആഗോള തലത്തിൽ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. മലയാളത്തിൽ ബോക്സ് ഓഫീസ് കളക്ഷനിൽ മറ്റൊരു റെക്കോർഡ് സൃഷ്ടിക്കാൻ ദൃശ്യത്തിന് ആവുമെന്നാണ് ആരാധകർ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബ്ബില്‍ സിനിമ ഇടം പിടിച്ചിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള മുഴുവന്‍ തിയേറ്റര്‍ അവകാശങ്ങളും ഡിജിറ്റല്‍ അവകാശങ്ങളും പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളാണ് പനോരമ സ്റ്റുഡിയോസ്.
അണ്ണൻ തൂക്കി 🔥🔥🔥
ക്ലാസിക് ക്രിമിനൽ എന്ന് ചുമ്മാ വിളിക്കുന്നത് അല്ല എന്ന് വീണ്ടും തെളിയിച്ചു♥️
എൻ്റെ ജീത്തു അണ്ണാ… ejjathi തലയാണ്🫡
ഈ ജോർജ്ജുകുട്ടിയെ കൂടുതൽ പേടിക്കണം .
Cant wait for D4#Drishyam3 #Mohanlal https://t.co/NMkAs2EWcR
— Deepu (@deepuva24) May 21, 2026
മലയാളത്തില്‍ ത്രില്ലര്‍ സിനിമകള്‍ക്ക് പുതിയൊരു ബെഞ്ച്മാര്‍ക്ക് നല്‍കിയ ചിത്രമായിരുന്നു മോഹന്‍ലാല്‍ – ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’.ജോര്‍ജ്കുട്ടിയും കുടുംബവും അവരുടെ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളും മലയാളി പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ ഒരു രണ്ടാം ഭാഗവും സിനിമക്ക് ഉണ്ടായി. ഇന്ത്യയും കടന്ന് ചൈനീസും കൊറിയനും ഉള്‍പ്പടെ നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
This film is more of epilogue feel than sequel, the drama with little suspense keeps you engaged, interval block was total surprise 🔥🔥everyone performance was good
This is totally different film while comparing to the first two parts, Final act felt bit forced… pic.twitter.com/FgtHhNxPFL
— SmartBarani (@SmartBarani) May 21, 2026
















