നിയമസഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശൻ ഡൽഹിയിലെത്തി മുതിർന്ന കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
ചൊവ്വാഴ്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും.
രാവിലെ കെ.സി. വേണുഗോപാലിനെ സന്ദർശിച്ച മുഖ്യമന്ത്രി, തുടർന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായും ചർച്ചകൾ നടത്തി.
ശേഷമാണ് രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കാണാനെത്തിയത്.
തെരഞ്ഞെടുപ്പിൽ ഹൈക്കമാൻഡ് നൽകിയ ശക്തമായ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
ഖർഗെയുമായുള്ള കൂടിക്കാഴ്ചയിൽ കെ.പി.സി.സി പുനഃസംഘടന ഉൾപ്പെടെയുള്ള സംഘടനാ കാര്യങ്ങളും ചർച്ചയായതായാണ് വിവരം.
















