എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ കുഞ്ഞ് കല്ലു എന്ന ദേവാംഗനയ്ക്ക് മുഖ്യമന്ത്രിയെ ഒരു പരാതി ബോധിപ്പിക്കാനുണ്ട്. വ്യവസായവകുപ്പ് ജീവനക്കാരും മിശ്ര വിവാഹിതരുമാണ് കല്ലുവിന്റെ അച്ഛനും അമ്മയും. അച്ഛൻ പ്രമോഷൻ ആയി ഇപ്പോൾ കാസർഗോഡ് ആണ് ജോലി ചെയ്യുന്നത്. ഭരണമാറ്റം ഉണ്ടായപ്പോൾ അച്ഛന് നാടിനടുത്തേക്ക് കിട്ടുമായിരുന്ന ട്രാൻസ്ഫർ നഷ്ടമായി, അമ്മ കുറച്ചു ദൂരെ കായംകുളത്തേക്ക് സ്ഥലം മാറ്റപ്പെട്ടു.
12 വയസായ കല്ലുവിന് അമ്മയെയും കൂടെ വിട്ട് നിൽക്കുന്ന കാര്യം ഓർക്കാൻ വയ്യ. ഇതാണ് കല്ലുവിനെ അലട്ടുന്ന പ്രശ്നം. കുഞ്ഞു കല്ലുവിനെ നോക്കാൻ ഒരാളെയെങ്കിലും എന്നും കാണാൻ പറ്റുന്ന തരത്തിൽ ഒരു സഹായം ആവശ്യപ്പെട്ടാണ് കല്ലുവിന്റെ കത്ത്…. മുഖ്യമന്ത്രി ഡൽഹിയിലാണെന്നും നാട്ടിലെത്തിയാൽ കല്ലുവിന്റെ വിഷമം കാണുമെന്നും പരിഹാരമുണ്ടാകുമെന്നും പ്രതീക്ഷയിലാണ് കല്ലുവിന്റെ കാത്തിരിപ്പ്..
STORY HIGHLIGHT : Kunju Kallu wants his father and mother with her to file a complaint with the Chief Minister
















