പാറയ്ക്കല്‍ അബ്ദുള്ള, കെ. പ്രേംകുമാര്‍ വി.പി. സജീന്ദ്രന്‍ എന്നിവരെ സ്പീക്കര്‍ നോമിനേറ്റഡ് ആയി നിയമിച്ചുകൊണ്ട് സ്പീക്കര്‍ തിരുവഞ്ചൂര്‍ സഭയെ അറിയിച്ചതിനു ശേഷം നിയമസഭയിലെ ആദ്യ അടിയന്തിര പ്രമേയ ചര്‍ച്ചയക്ക് അനുമതി തേടി പ്രതിപക്ഷത്തു നിന്നും കെ.എന്‍. ബാലഗോപാല്‍ നോട്ടീസ് നല്‍കി. ഇതിന് മുഖ്യമന്ത്രി മറുപടി നല്‍കിയതിനെ തുടര്‍ന്ന് അടിയന്തിര പ്രമേയം സഭ തള്ളി. പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനയും പാചക വാതക വില വര്‍ധനയും വലിയ പ്രശ്‌നമാണ്. കേന്ദ്ര സര്‍ക്കാര്‍ നിരന്തരം വിലവര്‍ധന നടത്തിക്കൊണ്ടിരിക്കുകയാണ്. മെയ് 15 മുതല്‍ നാല് തവണയാണ് വിലവര്‍ധന ഉണ്ടായിരിക്കുന്നത്. ഇനിയും വില വര്‍ധന ഉണ്ടാകുമെന്നാണ് ഡെല്‍ഹിയില്‍ നിന്നും കേള്‍ക്കുന്നതെന്ന് അടിയന്തിര പ്രമേയത്തിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ മറുപടി നല്‍കി.
നിരന്തരം വില വര്‍ധ്ധിപ്പിക്കുന്നതനുസരിച്ച് കേരളത്തിന് എങ്ങനെ ഇതിനെ നേരിടാനാകുമെന്ന് ആലോചിക്കാന്‍ പോലും കഴിയുന്നില്ല. ഓരോ സമയത്ത് വര്‍ധന വരുന്നതനുസരിച്ച് നികുതിയുടെ വരവു നോക്കി നടപടിയിലേക്കു പോകാനാവില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, കഴിഞ്ഞ മാര്‍ച്ചിനു ശേഷം എല്ലാ മേഖലയിലും വില വര്‍ധിച്ചെന്ന് അടിയന്തിര പ്രമേയം അവതരിപ്പിക്കാന്‍ അവതരണാനുമതി ആവശ്യപ്പെട്ട കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പെട്രോളിന്റെ വില വര്‍ധന ഉണ്ടായപ്പോള്‍ അതിന് സംസ്ഥാന നികുതി ഒഴിവാക്കി ജനങ്ങളെ സഹായിക്കണമെന്ന് പറഞ്ഞ വ്യക്തിയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയായിരിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ അതിന് കടക വിരുദ്ധമായാണ് സംസാരിക്കുന്നത്. സംസ്ഥാനം അധിക നികുതി വേണ്ടെന്നു വെച്ചാല്‍ മതിയെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.
പാചക വാതക സിലിണ്ടറുകളുടെ കരിഞ്ചന്തയില്‍ ഇടപെടും. ശക്തമായ നടപടി ഉണ്ടാകും. കെ.എന്‍. ബാലഗോപാല്‍ ധനമന്ത്രിയായിരുന്നപ്പോഴാണ് പെട്രോള്‍ ഡീസല്‍ ഇടപെടലില്‍ വലിയ പ്രശ്‌നങ്ങളുണ്ടായത്. നാണ്യപ്പെരുപ്പം കുറച്ച് വില വര്‍ധന പിടിച്ചു നിര്‍ത്താനാണ് സര്‍ക്കാര്‍ നപടി എടുക്കുന്നത്. ധവള പത്രം ഇറക്കുമ്പോള്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയിക്കുന്നതാണ്. അത് സഭയില്‍ വെയ്ക്കും. കേന്ദ്രത്തില്‍ നിന്നും എന്തു കിട്ടിയെന്നും എന്തു കിട്ടുന്നില്ല എന്നും പറയും. നിയമസഭയില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എല്ലാ അംഗങ്ങള്‍ക്കും ഉദാരമനസ്‌ക്കതയോടെ തന്നെ ഇടപെട്ടു.
അടിയന്തിര പ്രമേയത്തില്‍ ബി.ജെ.പി ഒപ്പിട്ടിട്ടില്ല എന്ന് സ്പീക്കര്‍ അറിയിച്ചു. എന്നാല്‍, പറയാനുള്ളത് പറഞ്ഞിട്ട് ബി.ജെ.പി അംഗത്തിന് ഇരിക്കാമെന്നും സ്പീക്കര്‍ പറഞ്ഞു. വാക്കൗട്ട പ്രസംഗത്തിനിടയില്‍ മറ്റൊരു ചര്‍ച്ചയ്ക്ക് നിയമപരമായി അംഗീകാരം ഇല്ലാത്തതിനാല്‍ പ്രതിപക്ഷം ഇടപെട്ട് ബഹളം വെച്ചു. ഉദാരമനസ്‌ക്കത കൊണ്ട് സഭയുടെ ചട്ടവും നീക്കവും ശരിയായില്ല എന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സഭയില്‍ ആദ്യമായിട്ട് വന്നതുകൊണ്ട് ബി.ജെ.പി അംഗം ഗോപന്‍ സംസാരിച്ചു തുടങ്ങിയതു കൊണ്ടാണ് അനുവദിച്ചതെന്നും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
















