എറണാകുളം കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതി അക്ബർ പിടിയിൽ. പാലക്കാട് നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അക്ബർ മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. സെക്സ് റാക്കറ്റ് കണ്ണിയാണ് ഇയാൾ. ഹോട്ടൽ നടത്തിപ്പിന്റെ മറവിലാണ് സെക്സ് റാക്കറ്റിന്റെ പ്രവർത്തനങ്ങൾ. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് പ്രതിയെ പിടികൂടാനായത്.റിക്രൂട്ട്മെന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന പെൺകുട്ടികളാണ് ആക്രമണത്തിന് ഇരയായത്. പാർടൈം ജോലി കഴിഞ്ഞ് റോഡിലുടെ നടന്നു പോകുകയായിരുന്ന രണ്ട് പെൺകുട്ടിളെ എട്ടു പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചത്.
ഇക്കഴിഞ്ഞ ചൊവ്വ പുലർച്ചെ 4.30ഓടെ ആയിരുന്നു സംഭവം നടന്നത്. കലൂർ ജങ്ഷനടുത്ത് ചക്കാലപ്പാടം റോഡിലാണ് വിദ്യാർഥിനികൾ ആക്രമിക്കപ്പെട്ടത്. അക്രമി സംഘത്തിലെ യുവതികളുമായാണ് തർക്കം തുടങ്ങിയത്. പിന്നലെ അക്ബർ മർദിക്കുകയായിരുന്നു. പെൺകുട്ടികളിൽ ഒരാളെ ക്രൂരമായി മർദിച്ചു. നിലത്തിട്ട് ചവിട്ടുകയും കൈൾ പിടിച്ച് തിരിക്കുകയും ചെയ്തു. നെഞ്ചിലും കഴുത്തിലും പെൺകുട്ടിയ്ക്ക് പരിക്കേറ്റു. ലഹരിപ്പുറത്താണ് യുവതിയെ ആക്രമിച്ചത് എന്നാണ് കണ്ടെത്തൽ. യുവതികൾ അടക്കം ആറ് പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നുണ്ട്. ആൽവിൻ, അരുൺ, സാബിത്ത് എന്നിവരെ പിടികൂടിയിരുന്നു.
Story Highlights : Kaloor girl attack case: Main accused Akbar arrested
















