എല്ലാ സ്ത്രീകള്‍ക്കും കെ.എസ്.ആര്‍.ടി.സി ഓര്‍ഡനറി ബസുകളില്‍ സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. ആദ്യഘട്ടത്തിലാണ് ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര നടപ്പാക്കുന്നതെന്നും വരുമാനവും പ്രായവും കണക്കിലെടുക്കാതെ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ്ജന്‍ഡേഴ്സിനും ഈ ആനുകൂല്യം ലഭിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ പറഞ്ഞു. മന്ത്രിസഭാ യോദ്യത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതി പ്രിയദര്‍ശിനി എന്ന് അറിയപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വരുമാനം കണക്കാക്കാതെ പ്രായം നോക്കാതെ ആദ്യം ഓര്‍ഡിനറി ബസുകളിലാണ് സൗജന്യ യാത്ര നല്‍കുന്നത്. ഇപ്പോള്‍ സര്‍ക്കാര്‍ 1800 കോടി വര്‍ഷം നല്‍കുന്നു. പ്രതിമാസം 65 മുതല്‍ 70 കോടി രൂപ ഈ പുതിയ പദ്ധതി വഴി നഷ്ടം വരും. വര്‍ഷം 800 കോടിയോളം വരും.
ഇത് സര്‍ക്കാര്‍ നല്‍കും. കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നതിനു വേണ്ടി കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സംവിധാനങ്ങള്‍ കൊടുണ്ടുവരാന്‍ പറഞ്ഞിട്ടുണ്ട്. അത് സമ്മതിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളിലാണ്. കെ.എസ്.ആര്‍.ടി.സി സ്വതന്ത്രമായി വരുമാനം ഉണ്ടാക്കുന്നതിനായി നടപടി ഉണ്ടാകും. പ്രഖ്യാപിച്ച പദ്ധതിയില്‍ ആദ്യഘട്ടത്തിലാണ് ഇത്. കെ.എസ്.ആര്‍.ടി.സി മെച്ചപ്പെടുന്ന മുറയ്ക്ക് രണ്ടാംഘട്ടം നല്‍കും. 28 ശതമാനം മറ്റു ജില്ലകളില്‍ ഓര്‍ഡിനറി സര്‍വ്വീസുണ്ട്. എല്ലാ മാസവും ഇത് റിവ്യൂ ചെയ്യും. പുതിയ പദ്ധതി ആയതുകൊണ്ട് അത് പഠിക്കണം. കൂടുതല്‍ ബസുകള്‍ വേണമോ എന്നും ഒര ജില്ലയില്‍ എത്ര സ്ത്രീ യാത്രക്കാര്‍ കയറുന്നുണ്ടോ എന്നും പരിശോധിക്കും. സ്റ്റേറ്റ് അറ്റോര്‍ണിയായിട്ട് അനൂപിനെ നിയോഗിച്ചു. ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസില്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതില്‍ കോടതി വിധി സംബന്ധിച്ച് പഠിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നടന്‍ സലിംകുമാര്‍ മരിച്ചു കഴിഞ്ഞിട്ടും വലിയ തോതില്‍ അദ്ദേഹത്തിനെതിരെ സമൂഹമാധ്യമത്തില്‍ പ്രചാരണം നടന്നു. ഇതു കേരളത്തിലാണു നടക്കുന്നതെന്നത് ദൗര്‍ഭാഗ്യകരമാണ്. സോഷ്യല്‍ മീഡിയയയുടെ ഇടപെടല്‍ ശരിയല്ല. ഇത് നിയമം വഴി നിയന്ത്രിക്കേണ്ടതാണോ. സലിംകുമാര്‍ അസുഖ ബാധിതനായി കിടന്നപ്പോള്‍ സോഷ്യല്‍ മീഡിയ പറഞ്ഞത് ചത്തുകൂടേ എന്നാണ് ചോദിച്ചത്. ഇത് ശരിയാണോ. ആരാണ് ഈ ക്യാമ്പെയിന്റെ പുറകില്‍ ആരാണ്. രാഷ്ട്രീയം എല്ലാവര്‍ക്കുമുണ്ട്. പക്ഷെ, ഇത് ശരിയല്ല. സലിംകുമാറിന്റെ വീട്ടില്‍ ഞാനാണ് ആദ്യം ഇടപെട്ടത്. സിപിഎമ്മിനെ തോല്‍പിക്കുന്നതിനേക്കാള്‍ അത് അവരെ ബോധ്യപ്പെടുത്താനാണ് പ്രയാസമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. 30 മണ്ഡലങ്ങളില്‍ യുഡിഎഫ്-ബിജെപി ഡീല്‍ ഉണ്ടെന്ന സിപിഎം ആരോപണത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
അന്നത്തെ മുഖ്യമന്ത്രിയെയും പാര്‍ട്ടി സെക്രട്ടറിയെയും രൂക്ഷമായി വിമര്‍ശിക്കുകയാണ് ജില്ലാ നേതൃയോഗങ്ങളില്‍ ഉണ്ടായത്. അതു മറയ്ക്കാനാണ് യുഡിഎഫിനെതിരെ പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റ് ഗേറ്റ് അടയ്ക്കണം എന്ന് നിര്‍ദ്ദേശം കൊടുത്തിട്ടില്ല. തുറക്കണമെന്നാണ് പറഞ്ഞിട്ടുള്ളത്. ട്രഷറിയുടെ ബാലന്‍സ് പുറത്തു പറയാന്‍ പാടില്ലെന്ന് പറഞ്ഞവര്‍ തന്നെയാണ് ആദ്യം പുറത്തുപറഞ്ഞത്. കെ.എന്‍. ബാലഗോപാലാണ് പുറത്തു പറഞ്ഞത്. കിഫ്ബി റീ സ്ട്രക്ച്ചര്‍ ചെയ്യും. അതിനെ കുറിച്ച് പഠിക്കുകയാണ്. ഇ. ശ്രീധരന്‍ പ്രോജക്ട് കൊണ്ടുവന്നു. അത് നടപ്പാക്കാന്‍ പോകുന്നു എന്നാണ് വാര്‍ത്ത. അത് ശരിയല്ല. റെയില്‍വേ എണ്‍വയണ്‍മെന്റ്, ഫിനാന്‍സ് എക്‌സ്‌പെര്‍ട് എന്നിവരെ നിയമിച്ചു. ആ പഠനം പൂര്‍ത്തിയാകട്ടെ. എന്നിട്ടേ തീരുമാനിക്കൂ. കെ. റെയിലിനെ എതിര്‍ത്തത് അത് കേരളത്തിന് യോജിക്കുന്നതല്ല. അതുകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചേ ചെയ്യൂ. അതിനു മുമ്പ് വാര്‍ത്ത കൊടുക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/share/v/1A36FTF7Jq/
















