Kerala

അഷ്ടമിച്ചിറയിൽ 3 പേരെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തൃശ്ശൂർ അഷ്ടമിച്ചിറയിൽ ആളുകളെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. മൂന്നു പേരെയാണ് കഴിഞ്ഞദിവസം നായ കടിച്ചത്. നിരവധി തെരുവുനായ്ക്കളെയും ഈ നായ ആക്രമിച്ചതായി നാട്ടുകാർ പറയുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് തൃശ്ശൂർ അഷ്ടമിച്ചിറയിൽ തെരുവുനായ ആളുകളെ ആക്രമിച്ചത്. ഒരു ഭിന്നശേഷിക്കാരൻ ഉൾപ്പെടെയുള്ളവർക്കാണ് കടിയേറ്റത്. ഇവരെല്ലാവരും തന്നെ ആശുപത്രിയിൽ എത്തി വാക്സിൻ എടുത്തിരുന്നു. കഴിഞ്ഞദിവസം പഞ്ചായത്ത് ഇടപെട്ട് നായയെ പിടികൂടിയെങ്കിലും വൈകുന്നേരത്തോടെ ഇത് ചത്തു.

തുടർന്നു നടത്തിയ സ്രവ പരിശോധന ഫലമാണ് ഇന്ന് പുറത്തുവന്നത്. നായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ജാഗ്രത ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വളർത്തുമൃഗങ്ങൾക്ക് എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ അധികൃതരെ അറിയിക്കണമെന്നാണ് നിർദേശം.

Story Highlights : The stray dog ​​that attacked 3 people in Ashtamichira, Thrissur, has been confirmed to have rabies