പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനം തുടരുന്നു. ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണുമായി നരേന്ദ്ര മോദി ഉഭയകക്ഷി ചര്‍ച്ച നടത്തി. ഉടന്‍ സ്ലൊവാക്യയിലേക്ക് തിരിക്കുന്ന മോദി പതിനാറാം തീയതി ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സില്‍ തിരിച്ചെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിലെ ആദ്യ പാദമാണ് പുരോഗമിക്കുന്നത്. ഫ്രഞ്ച് നഗരമായ നൈസിലെത്തിയ പ്രധാനമന്ത്രിയും ഇമ്മാനുവല്‍ മാക്രോണും ചേര്‍ന്ന് ഭാരത് ഇന്നോവേറ്റസ് എന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇന്ത്യയുടെ എഐ കരുത്തിനെ പ്രകീര്‍ത്തിച്ച് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ സംസാരിച്ചു.
ഇന്ത്യയ്ക്കും ഫ്രാന്‍സിനും പൊതുവായ കാഴ്ചപ്പാടാണ് ഉള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ലോകം നിരവധി വെല്ലുവിളികളിലൂടെ കടന്നു പോകുന്നു എന്നും പരിഹാരം കാണുന്നതിലാണ് പുതിയ ഇന്ത്യ വിശ്വസിക്കുന്നത് എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സുസ്ഥിരമായ ഭാവിയാണ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ വ്യാപാര പ്രതിരോധ സഹകരണം ശക്തമാക്കാന്‍ ആണ് ചര്‍ച്ചകള്‍ നടന്നത്. ഇന്ന് സ്ലൊവാക്യയിലേക്ക് തിരിക്കുന്ന മോദി ഈ മാസം പതിനാറിന് G7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഫ്രഞ്ച് നഗരമായ ഈവിയാനിലേക്ക് മടങ്ങിയെത്തും. പതിനേഴാം തീയതി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തും.
Story Highlights : French President praises India’s AI power
















