കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. കോഴിക്കോട് തൂണേരിയിൽ 9 വയസുകാരനാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. പനിയും വയറിളക്കവും ബാധിച്ച കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.രോഗം ഭേദമായി കുട്ടി വീട്ടിലെത്തിയതിന് പിന്നാലെയാണ് പരിശോധനാ ഫലം വന്നത്. 9 വയസുകാരന്റെ 5 വയസുള്ള സഹോദരിക്കും സമാന രോഗലക്ഷണങ്ങൾ ഉണ്ട്. പെൺകുട്ടിയെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതേസമയം, കോഴിക്കോട് 3 പേർക്കാണ് ഇന്ന് ഷിഗെല്ല സ്ഥിരീകരിച്ചത്.
ചങ്ങരോത്ത്, ഫറോക്ക്, പുതിയങ്ങാടി മേഖലകളിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് .മലേറിയ സ്ഥിരീകരിച്ച മധ്യപ്രദേശ് സ്വദേശിയും നിരീക്ഷണത്തിൽ തുടരുകയാണ്. രോഗത്തിന്റെ ഉറവിടം മധ്യപ്രദേശെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന നിപ രോഗബാധിതന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. രോഗിക്ക് രണ്ടാം ഡോസ് മോണോക്ലോണൽ ആന്റിബോഡി മരുന്ന് നൽകി. ജില്ലയിൽ പുതിയ നിപ കേസുകളോ സമ്പർക്കപ്പട്ടികയിൽ പുതിയ ആളുകളോ ഇല്ല.
Story Highlights : Shigella confirmed in 9-year-old boy in Kozhikode
















