ഇടതുപക്ഷത്തിന്റെ മൂന്നാം വരവിന് വിരാമമിടാന്‍ മുന്‍പന്തിയില്‍ നിന്ന വ്യക്തിയാണ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്നതില്‍ തര്‍ക്കമില്ല. ആഗോള അയ്യപ്പ സംഗമത്തില്‍ വെച്ച് അന്നത്തെ മുഖ്യമന്ത്രി വെള്ളപ്പള്ളിയെ കാറില്‍ കയറ്റിയപ്പോള്‍ത്തന്നെ ഇടതുപക്ഷത്തിന്റെ മൃദു വര്‍ഗീയ സമീപനം മതേതര കേരളം തിരിച്ചറിഞ്ഞതാണ്. മുസ്ലീം ന്യൂനപക്ഷത്തെയാകെ വര്‍ഗീയവാദികളെന്ന് നിരന്തരം പരസ്യമായി പറഞ്ഞ വെള്ളാപ്പള്ളിയെ തള്ളിപ്പറയാതെ ചേര്‍ത്തു നിര്‍ത്തിയ ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പില്‍ കിട്ടിയ വലിയ ശിക്ഷയാണ് അധികാരത്തില്‍ നിന്നുള്ള പുറന്തള്ളല്‍. കഴിഞ്ഞ ദിവസം ഇത് ഏറ്റു പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവ് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.
അതായത് വൈകിവന്ന ബോധം എന്നാണ് പാര്‍ട്ടി അണികള്‍ പോലും പറയുന്നത്. വെള്ളാപ്പള്ളി നടേശന്‍ അതുകൊണ്ടൊന്നും വര്‍ഗീയത പറച്ചില്‍ നിര്‍ത്തിയിട്ടില്ല എന്നു തെളിയിക്കുന്നതാണ് എസ്.എന്‍.ഡി.പി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തില്‍ എഴുതിയ ലേഖനം. എന്താണോ ഉള്‌ലിലുള്ള അതുതന്നെ പുറത്തേക്ക് വരികയാണ്. മുസ്ലീം ലീഗെന്ന ലക്ഷണമൊത്ത വര്‍ഗീയ സംഘഠനയെ താലോലിക്കുന്നത് കാണുമ്പോള്‍ മിണ്ടാതിരിക്കാന്‍ കഴിയില്ലെന്നും ലീഗിനെ വിമര്‍ശിക്കുന്നവരെ വര്‍ഗീയ വാദിയാക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ കേരളത്തിലെന്നും വെള്ളാപ്പള്ളി പറയുന്നു.
തന്നെ തിരഞ്ഞുപിടിച്ച് ആക്ഷേപിക്കുന്നു എന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ലേഖനത്തില്‍ പറയുന്നുണ്ട്. വിമര്‍ശനങ്ങള്‍ പുത്തരിയല്ല, എസ്.എന്‍.ഡി.പിക്കെതിരായ വാളോങ്ങലില്‍ മൗനം പാലിക്കാനാവില്ല. സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ തുറന്ന് പറഞ്ഞതാണ് ഞാന്‍ ചെയ്ത തെറ്റ്. ഉമ്മാക്കികള്‍ക്ക് മുന്നില്‍ ഭയന്നോടില്ലെന്നും യോഗനാദം എഡിറ്റോറിയലില്‍ വെള്ളാപ്പള്ളി എഴുതുന്നു. മുസ്‌ലിം ലീഗെന്ന ലക്ഷണമൊത്ത വര്‍ഗീയ സംഘടനയെ താലോലിക്കുന്നത് കാണുമ്പോള്‍ മിണ്ടാതിരിക്കാന്‍ കഴിയില്ലെന്നും ലീഗിനെ വിമര്‍ശിക്കുന്നവരെ വര്‍ഗീയവാദിയാക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ കേരളത്തിലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു വെയ്ക്കുന്നു. ലേഖനത്തില്‍ തുടര്‍ന്ന് പറയുന്നത് ഇങ്ങനെ
കേരളത്തിലെ ചില സാമൂഹ്യയാഥാര്‍ഥ്യങ്ങള്‍ തുറന്നു പറഞ്ഞതാണ് ഞാന്‍ ചെയ്ത തെറ്റെങ്കില്‍ ആ തെറ്റ് പൂര്‍വ്വാധികം ശക്തിയായി തുടരാന്‍ തന്നെയാണ് തീരുമാനം. ഉമ്മാക്കികള്‍ക്ക് മുന്നില്‍ ഭയന്ന് ഓടുന്നയാളല്ല ഞാനും എന്റെ സംഘടനയും. കേരള ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക, പട്ടികജാതി, പട്ടികവര്‍ഗ ജനസമൂഹത്തിന്റെ ആശങ്കകളാണ് യോഗം ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ഉന്നയിക്കുന്നത്. ഭരണം നിലനിര്‍ത്താ നും പിടിച്ചെടുക്കാനും വേണ്ടി കേരളത്തിലെ മുന്നണികള്‍ മതേതര കുപ്പായമിട്ട മുസ്‌ലിം ലീഗെന്ന ലക്ഷണമൊത്ത വര്‍ഗീയ സംഘടന യെ താലോലിക്കുന്നത് കാണുമ്പോള്‍ മിണ്ടാതിരിക്കാന്‍ കഴിയില്ല. മുസ്‌ലിം ലീഗിനെ വിമര്‍ശിക്കുന്നവരെ വര്‍ഗീയവാദിയാക്കുന്ന സ്ഥിതിയാണ് ഇപ്പോള്‍ കേരളത്തില്‍.
ഭൂരിപക്ഷ ഹിന്ദു ജനവിഭാഗത്തെ സാമൂഹികമായും സാമ്പ ത്തികമായും രാഷ്ട്രീയമായും ഒതുക്കാനുള്ള ആസൂത്രിത ശ്രമ ങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. അതിന്റെ പിന്നില്‍ ഒളിഞ്ഞും തെളിഞ്ഞും മുസ്‌ലിം ലീഗുമുണ്ട്. മുസ്‌ലിം മതസമൂഹത്തെയല്ല, മുസ്‌ലിം ലീഗിനെയാണ് ഞാന്‍ എതിര്‍ക്കുന്നതെന്ന് എത്രയോ വട്ടം വ്യക്തമാക്കിയിട്ടുണ്ട്. ഭരണത്തില്‍ പങ്കാളിയായാല്‍ സ്വാഭാ വികമായും അവര്‍ വര്‍ഗീയമായി മാത്രമേ പ്രവര്‍ത്തിക്കൂ. അതിന് തെളിവാണ് ലീഗിന്റെ ജനപ്രതിനിധികളും പേഴ്സണല്‍ സ്റ്റാഫും അവര്‍ ഭരിക്കുന്ന വകുപ്പുകളിലെ പ്രധാന തസ്തികളില്‍ ഇരി ക്കുന്നവരും. ഇപ്പോള്‍ ലീഗിന്റെ മന്ത്രിയായ കെ.എം.ഷാജിയുടെ മതമാണ് മതമാണ് മതമാണ് അവരുടെ പ്രശ്നമെന്ന പ്രസംഗം ഞങ്ങളാരും മറന്നിട്ടില്ല. മറക്കുകയുമില്ല. ലീഗിനെ രാഷ്ട്രീയമായി എതിര്‍ക്കുന്നവര്‍ക്ക് പോലും ഇതൊക്കെ തുറന്നുകാട്ടാന്‍ ഭയമാണ്. ആ ഭയം എനിക്കില്ല. അതുകൊണ്ട് വര്‍ഗീയവാദിയാകുമെങ്കില്‍ ആയിക്കോട്ടെ.
















