പൃഥ്വിരാജ് സുകുമാരന്‍ – വൈശാഖ് ചിത്രം ‘ഖലീഫ ‘ ആഗസ്റ്റ് 20ന് റിലീസ് ചെയ്യും. നിര്‍മ്മാണം : ജിനു ഏബ്രഹാം , സൂരജ്കുമാര്‍. മാമ്പറയ്ക്കല്‍ ആമിര്‍ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ഈ ചിത്രത്തില്‍ വേഷമിടുന്നത്. മാമ്പറയ്ക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രമായി ചിത്രത്തില്‍ അതിഥി താരമായി മോഹന്‍ലാലും എത്തുന്നുണ്ട്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തില്‍ മാമ്പറയ്ക്കല്‍ അഹമ്മദ് അലിയായി മോഹന്‍ലാല്‍ നായകനായി എത്തും. ആദ്യ ഭാഗത്തിലെ നായകനായ പൃഥ്വിരാജ് സുകുമാരനും ഈ രണ്ടാം ഭാഗത്തിന്റെ താരനിരയില്‍ ഉണ്ടാകും.
ജിനു ഇന്നോ വേഷന്റെ ബാനറില്‍ ജിനു എബ്രഹാമും സൂരജ് കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സഹനിര്‍മ്മാതാവ് – സിജോ സെബാസ്റ്റ്യന്‍.
സ്വര്‍ണ്ണ കള്ളക്കടത്തിന്റെ പശ്ചാത്തല ത്തില്‍ വലിയ കാന്‍വാസില്‍ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റെര്‍റ്റൈനെര്‍ ആണ്. ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. നീല്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ഖലീഫ’. മാസ്സ് സ്‌റ്റൈലിഷ് ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രം, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങള്‍ കൊണ്ടും ആക്ഷന്‍ രംഗങ്ങള്‍ കൊണ്ടും സമ്പന്നമാണ്. ‘പ്രതികാരം സുവര്‍ണ്ണ ലിപികളാല്‍ എഴുതപ്പെടും’ എന്നാണ് സിനിമയുടെ ടാഗ്ലൈന്‍.
‘പോക്കിരിരാജ ‘യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ലണ്ടന്‍, ദുബായ്, കേരളം, നേപ്പാള്‍ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളില്‍ ആയാണ് ഒരുക്കുന്നത്. ആദം ജോണ്‍, ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ്, കടുവ എന്നീ സിനിമകള്‍ക്ക് ശേഷം ജിനു എബ്രഹാം – പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ഛായാഗ്രഹണം ജോമോന്‍ ടി ജോണ്‍, സംഗീതം ജേക്‌സ് ബിജോയ്, എഡിറ്റിംഗ് ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈനര്‍ മോഹന്‍ദാസ്, ആക്ഷന്‍ യാനിക്ക് ബെന്‍, കോ ഡയറക്ടര്‍ സുരേഷ് ദിവാകര്‍, കോസ്റ്റ്യൂംസ് മഷര്‍ ഹംസ, കലാസംവിധാനം വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് അമല്‍ ചന്ദ്രന്‍, സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, അഡീഷണല്‍ മ്യൂസിക് ജാബിര്‍ സുലൈം, ഫൈനല്‍ മിക്‌സ് എം.ആര്‍ രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെനി ദിവാകര്‍, വിനോഷ് കൈമള്‍, കളറിസ്റ്റ് ശ്രീക്ക് വാര്യര്‍, പോസ്റ്റര്‍ ഡിസൈന്‍ എയ്‌സ്‌തെറ്റിക്ക് കുഞ്ഞമ്മ, ഡി.ഐ കളര്‍ പ്ലാനറ്റ്, വിഎഫ്എക്‌സ് – പ്രശാന്ത് നായര്‍ (3ഡിഎസ്), സ്റ്റില്‍സ് സിനറ്റ് സേവ്യര്‍ തുടങ്ങിയവരാണ് അണിയറശില്‍പ്പികള്‍. പി.ആര്‍.ഒ.സലിം പി. ചാക്കോ.
















