‘ധര്‍മ്മടം പി എസ് . ആന്‍സറിംഗ് …ഗുഡ് മോര്‍ണിംഗ് സാര്‍… .ഓവര്‍…സ്റ്റേഷനില്‍ പതിനേഴ് കേസുകള്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ട് …ജില്ലയിലെ വിമന്‍സ് കേസുകള്‍ പരിശോധിച്ചിട്ട് ഇതുമായിട്ടൊന്നും മാച്ച് ആയിട്ടില്ല. കേസ് ഫയല്‍ ക്ലോസ് ചെയ്യാറായപ്പോള്‍ സാറിന് എന്തൊക്കെയോ മാറ്റങ്ങള്‍ ….’
എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഉയിര്‍ എന്ന ചിത്രത്തിന്റെ പുറത്തുവിട്ട ടീസറിലെ പ്രസക്തമായ ഭാഗങ്ങളാണ് ഇത്. ഒരു പൊലീസ് ഇന്‍വസ്റ്റിഗേഷന്റെ എല്ലാ ഫോര്‍മാലിറ്റിയും ഈ ടീസറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു എന്നു വ്യക്തമാക്കുന്നുണ്ട്.. ഇന്‍വസ്റ്റിഗേഷന്‍ ചിത്രങ്ങള്‍ പ്രേഷകര്‍ക്ക് എന്നും കൗതുകമാണ്.. അതു വ്യക്തമാക്കുന്ന ടീസര്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയായില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്.
ജൂണ്‍ ഇരുപത്തിയാറിന് ഈ ചിത്രം പ്രദര്‍ശനത്തിനെ ത്തുന്നതിന്റെ ഭാഗമായിട്ടാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്..
ഒരു കൊലപാതകത്തിന്റെ സൂചനകള്‍ നല്‍കിക്കൊണ്ടാണ് സംഭാഷണങ്ങളും ദൃശ്യങ്ങളും ചെന്നെത്തുന്നത്. മലബാറിലെ ധര്‍മ്മടം പൊലീസ് സ്റ്റേഷനില്‍ രജിസ്ട്രര്‍ ചെയ്ത ഒരു മര്‍ഡര്‍ കേസ്സി ലൂടെയാണ് ചിത്രത്തിന്റെ കഥാപുരോഗതി. മലബാറില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ചിത്രത്തിന്റെ അവതരണം. ഒരു ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ചിത്രത്തിന്റെ എല്ലാ ദുരൂഹതകളും ചിത്രത്തിലുടനീളം നിലനിര്‍ത്തിയുള്ള അവതരണം പ്രേക്ഷകര്‍ക്ക് ഹൃദ്യമായ ഒരു കലാവിരു അതന്നെ ഈ ചിത്രം സമ്മാനിക്കുമെന്നതില്‍ സംശയമില്ല.
ഇന്‍സ്പക്ടര്‍ അന്‍ഷാദിന്റെ മുല കഥക്ക് ഷാജി മാറാടും നിഖില്‍ കെ. മേനോനും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു. റോഷന്‍ മാത്യു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ശ്രുതി മേനോന്‍ നായികയാകുന്നു. ബൈജു സന്തോഷ് , അതുല്യ ചന്ദ്രന്‍ , വിനീത് തട്ടില്‍, ഷാജു ശ്രീധര്‍, എന്നിവരോടൊപ്പം, തമിഴ്, മലയാളം ഭാഷകളില്‍ ശ്രദ്ധേയരായ ഹരീഷ്, വിനോദ് സാഗര്‍ എന്നിവരും ബോളിവുഡിലെ പ്രമുഖ താരങ്ങളായ സെയ്യാമി ഖേറും, മഹേഷ് ഷെട്ടിയും കൂടാതെ മാസ്റ്റര്‍ ആര്യന്‍ എസ് പൂജാരി, ബേബി മിത്രാ സഞ്ജയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു
ഷിബു ചക്രവര്‍ത്തി, മ്പന്തോഷ് വര്‍മ്മ എന്നിവരുടെ ഗാനങ്ങള്‍ക്ക്. മണികണ്ഠന്‍ അയ്യപ്പ ഈണം പകര്‍ന്നിരിക്കുന്നു.
ഛായാഗ്രഹണം – അജയ് ഡേവിഡ് കാച്ചപ്പിള്ളി.
എഡിറ്റിംഗ് – രഞ്ജന്‍ ഏബ്രഹാം.
കലാസംവിധാനം – സാബുറാം
മേക്കപ്പ് – പി.വി. ശങ്കര്‍.
കോസ്റ്റ്യും – ഡിസൈന്‍- അയിഷസഫീര്‍സേട്ട്.
നിശ്ചല ഛായാഗ്രഹണം – ശ്രീജിത്ത് ചെട്ടിപ്പടി ‘
ഡിസൈന്‍ – കൊളിന്‍സ് ലിയോഫില്‍,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -കെ.ജെ. വിനയന്‍.
അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ് – പ്രസാദ് യാദവ്, ഗോപന്‍കുറ്റിയാനിക്കാട്
.സജി മുണ്ടൂര്‍.
സഹ സംവിധാനം – ആകാശ് എം./കിരണ്‍ ചന്ദ്രശേഖരന്‍ ,രാഹുല്‍ , ഉണ്ണി വരദം .
ഫിനാന്‍സ് കണ്‍ട്രോളര്‍ – ആശിഷ്പാലാ
പ്രൊഡക്ഷന്‍ മാനേജേഴ്‌സ് – അനില്‍ അന്‍ സാദ്,, അനില്‍ നമ്പ്യാര്‍.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്- പ്രതാപന്‍ കല്ലിയൂര്‍ ‘
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രവീണ്‍.ബി.മേനോന്‍ ‘
കൂര്‍ഗ്, കണ്ണൂര്‍, തലശ്ശേരി ,മുംബൈ, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരി
ക്കുന്നത്. സെബ്വറി ഫിലിംസ് ഈ ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നു. പി.ആര്‍.ഒ. വാഴൂര്‍ ജോസ്.
















