കേരളത്തിലെ ക്ഷേത്രങ്ങളുടെ നവീകരണം നടപ്പാക്കി വന്‍ പദ്ധതിയാക്കാന്‍ ബജറ്റില്‍ പ്രഖ്യാപനം. കേരളത്തിലെ നാല് ക്ഷേത്രങ്ങള്‍ തിരപ്പതി മോഡലില്‍ വികസിപ്പിച്ച ദേശീയ തീര്‍ത്ഥാടന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി ബജറ്റ് അവതരണത്തില്‍ പ്രഖ്യാപിച്ചു. ശബരിമല, ഗുരുവായൂര്‍, കൊട്ടിയൂര്‍, തിരുവല്ലം എന്നീ ക്ഷേത്രങ്ങളാണ് വികസിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുക. കേരളത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളാണ് ഈ ക്ഷേത്രങ്ങള്‍.
ക്ഷേത്രങ്ങളോടു ചേര്‍ന്നുള്ള കാവുകളും കുളങ്ങളും നവീകരിക്കുന്നതിന് വേണ്ടി അഞ്ചു കോടി രൂപ വകയിരുത്തുന്നതായും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞു.കൂടാതെ ഓരോ വര്‍ഷവും തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നല്‍കേണ്ട ആന്വിറ്റി വിഹിതം നല്‍കുന്നതിന് അഞ്ച് കോടി രൂപയും ബജറ്റില്‍ വകയിരുത്തി. കൂടാതെ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമം ആക്കുന്നതിനും അധികാരങ്ങള്‍ നല്‍കുന്നതിനുവേണ്ടി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
കേരളത്തിലെ മറ്റു ദേവസ്വം ബോര്‍ഡുകളെ പോലെ തന്നെ മലബാര്‍ ദേവസ്വം ബോര്‍ഡുകള്‍ക്കും ചട്ടങ്ങള്‍ നിര്‍മ്മിക്കും. കേരളത്തിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ട് തീര്‍ത്ഥാടന ടൂറിസം പദ്ധതി നടപ്പിലാക്കുമെന്നും മുസരീസ് ടൂറിസം ഇവയ്‌ക്കെല്ലാമായി 325.36 കോടി രൂപ വിനോദസഞ്ചാര മേഖലയിലേക്ക് 325. 36 വകയിരുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.
ടൂറിസത്തെ ഔദ്യോഗികമായി ഒരു വ്യവസായമാക്കി മാറ്റും പരിസ്ഥിതിയില്‍ ഊന്നിയുള്ള വൈവിധ്യവല്‍ക്കരണവും സ്മാര്‍ട്ട് ടൂറിസം ആപ്പുകളുടെ വികസനവും ഈ മേഖലയില്‍ നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചു.ബജറ്റില്‍ മറ്റ് ഒട്ടേറെ വമ്പന്‍ പ്രഖ്യാപനങ്ങളും ഉണ്ട്. അടിസ്ഥാന സൗകര്യ വികസനതിന്റെ ഭാഗമായി തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങള്‍ക്ക് ലൈറ്റ് മെട്രോ പദ്ധതിക്ക് വേണ്ടി 20 കോടി രൂപ വകയിരുത്തി. വളരെ വേഗത്തില്‍ തന്നെ പദ്ധതിയുടെ നിര്‍മ്മാണം ആരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് 20 കോടി രൂപ ബജറ്റില്‍ അനുവദിച്ചിരിക്കുന്നത്.
















