മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഉജ്ജ്വല വിജയത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത’ബാലന്‍: ദ ബോയ്’ റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ മികച്ച തുടക്കം നേടി മുന്നേറുന്നു. പ്രമുഖ ട്രാക്കിംഗ് വെബ്‌സൈറ്റായ സാക്ക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം ആദ്യദിനം റിലീസ് ദിവസം രാജ്യത്താകെ 1,316 ഷോകളില്‍ നിന്നായി 2.11 കോടി രൂപയാണ ബാലന്‍ നേടിയ ഡൊമസ്റ്റിക്ക് ഗ്രോസ്സ് .നെറ്റ് കളക്ഷന്‍ 1.82 കോടിയാണ്. കേരളത്തില്‍ നിന്നു മാത്രം 952 ഷോകളില്‍ നിന്ന് ചിത്രം 1.65 കോടി രൂപ ഗ്രോസ്സ് നേടി. തമിഴ് പതിപ്പ് 4 ലക്ഷം,തെലുങ്ക് പതിപ്പ് 3 ലക്ഷം,ഹിന്ദി പതിപ്പ് 1 ലക്ഷം വീതം നെറ്റ് കളക്ഷന്‍ നേടി. മലയാളം പതിപ്പിന് എല്ലായിടങ്ങളിലലും മികച്ച പ്രേക്ഷക സാന്നിധ്യമാണ് ലഭിച്ചത്. ആകെ ഒക്ക്യുപന്‍സി 32.27% ആണ്.രാവിലത്തെ ഷോകള്‍ക്ക് 18.25%, ഉച്ചയ്ക്കുള്ള ഷോകള്‍ക്ക് 24.42% വൈകുന്നേരത്തെ ഷോകള്‍ക്ക് 29.92% രാത്രി ഷോകള്‍ക്ക് 50.08% എന്നിങ്ങനെയായിരുന്നു ഒക്ക്യുപെന്‍സി. രാത്രി ഷോകളില്‍ ഒക്ക്യുപന്‍സി 50% കടന്നത് മികച്ച പ്രേക്ഷകാഭിപ്രായം നേടാനായതിനാലാണ്. ഇന്നും നാളെയും ബാലന്റെ കളക്ഷനില്‍ ഗണ്യമായ വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്.
















