‘ബാലൻ: ദ് ബോയ് ‘ എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനസ്സുകൾ കീഴടക്കിയ ‘അത്ഭുതബാലൻ’, ആലപ്പുഴ തണ്ണീർമുക്കം സ്വദേശി ആദിശേഷനെ ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി.
സ്ക്രീനിൽ വിസ്മയം തീർത്ത, മികച്ച അഭിനയത്തിലൂടെ വലിയ കൈയടി നേടിയ ആദിശേഷനെയും, അവനിലെ പ്രതിഭയെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ച മാതാപിതാക്കളെയും കെസി വേണുഗോപാൽ അഭിനന്ദിച്ചു.സിനിമയിലെ ഈ വലിയ തുടക്കം നാളത്തെ ഒരു മികച്ച കലാകാരനിലേക്കുള്ള ആദിശേഷനുള്ള ചുവടുവെപ്പാകട്ടെയെന്ന് വേണുഗോപാൽ ആശംസിച്ചു.
















