പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ ശരിയെന്ന് തെളിയിക്കുന്നതാണ് മുഖ്യമന്ത്രിയുടെ മറുപടിയെന്ന് കെ.എന്‍ ബാലഗോപാല്‍. നികുതി പിരിവില്‍ മുന്നില്‍ നില്‍ക്കുന്ന ആറ് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം, അത് സി.എ.ജി ചൂണ്ടി കാട്ടുന്നുണ്ട്. പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ പറഞ്ഞപോലെ ഇപ്പോള്‍ മുഖ്യമന്ത്രി പറയരുത്. ബജറ്റില്‍ മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കുറേ കാര്യങ്ങള്‍ ഈ ബജറ്റില്‍ ഇല്ലെന്നും എല്‍.ഡി.എഫ് എം.എല്‍.എ മാരുടെ പ്രപോസല്‍ വാങ്ങിയിട്ടില്ലെന്നും ബാലഗോപാല്‍.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറക്കുന്ന കാര്യം എല്‍.ഡി.എഫ് നടപ്പിലാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കി. ഈ സര്‍ക്കാരിന്റെ ബജറ്റിലെ പ്രഖ്യാപനം ഫിനാന്‍സ് ബില്ല് നടപ്പിലായാല്‍ അന്ന് തൊട്ട് നടപ്പിലാക്കാം. മുഖ്യമന്ത്രി പറഞ്ഞ ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല. ശക്തമായ പ്രതിഷേധം അദ്ദേഹത്തിന്റെ പാര്‍ട്ടിയിലും മുന്നണിയിലും ഉണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു. കോണ്‍ഗ്രസിലും യു.ഡി.എഫിലും ആലോചിക്കുമെന്നാണ് പറഞ്ഞത്. ഫിനാന്‍സ് ബില്ല് വന്ന് ചര്‍ച്ചചെയ്താല്‍ അത് പ്രഹസനമാകും. 2017 -18 നികുതി കുറച്ചതും ഇതും തമ്മില്‍ ബന്ധമില്ല. അന്ന് നികുതി കുറച്ചത് വിദേശനിര്‍മ്മിത വിദേശ മദ്യത്തിന്. ക്രിയാത്മകമായ പ്രതിപക്ഷം ഉണ്ടെന്നത് ഉറപ്പാക്കുന്നതാണ് സര്‍ക്കാരിന് പിന്നോട്ട് പോക്കെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഫിനാന്‍സ് ബില്ല് പാസായാല്‍ പിന്നെ നടപ്പിലാക്കാന്‍ തടസ്സമില്ല. ഉത്തരവ് മാത്രം വന്നാല്‍ മതി. പറഞ്ഞവയൊക്കെ പറ്റിക്കാനുള്ള ന്യായമായി മാറും. അതിനുമുമ്പ് യുഡിഎഫ് ചര്‍ച്ചകള്‍ നടക്കുമായിരിക്കും. ഫിനാന്‍സ് കൊണ്ടുവരുന്നത് നോക്കിയാണ് എന്ത് മാറ്റം എന്ന് മനസിലാവുന്നത്. നിയമസഭയില്‍ ഉള്ളവര്‍ക്ക് എന്തായാലും കാര്യം മനസിലായിട്ടുണ്ട്. സഭയില്‍ മുഖ്യമന്ത്രിക്ക് പുറത്തു പറയുന്നതുപോലെ പറയാന്‍ കഴിയില്ലെന്നും ബാല?ഗോപാല്‍ പറഞ്ഞു.
















