ദിലീപിനെ നായകനാക്കി ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ എന്ന ചിത്രത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി. നിര്‍മാതാവ് എ.വി. അനൂപിന്റെ ഹരജിയിലാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബുവിന്റെ ഇടക്കാല ഉത്തരവ്. ചിത്രത്തിന്റെ നിര്‍മാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തര്‍ക്കമാണ് ഹരജിക്ക് കാരണം. സന്ദീപ് സേനന്‍ നല്‍കിയ ചെക്ക് മടങ്ങിയതും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. തര്‍ക്കങ്ങള്‍ മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നതുവരെ ഹരജിക്കാരന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സ്റ്റേ അനിവാര്യമാണെന്നാണ് കോടതിയുടെ വിലയിരുത്തല്‍. നേരത്തെ ഇരു നിര്‍മാതാക്കളും ചേര്‍ന്ന് പൃഥ്വിരാജിനെ നായകനാക്കി ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രം നിര്‍മിച്ചിരുന്നു.
ദിലീപിന്റെ 152ാമത്തെ ചിത്രമാണ് ‘ നീക്കം’. ഉര്‍വശി തിയേറ്റേഴ്സ്, കാക്ക സ്റ്റോറീസ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ സന്ദീപ് സേനനും അലക്സ് ഇ. കുര്യനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് ‘നീക്കം’. അശോകന്‍, ബിനു പപ്പു, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, വീണ നന്ദകുമാര്‍, ബിലാസ് ചന്ദ്രഹാസന്‍, സിറാജ്, ശാരി, രമ്യ സുരേഷ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രം ത്രില്ലര്‍ ആണെന്നാണ് സൂചന. ജ?ഗന്‍ ഷാജി കൈലാസിന്റെ സംവിധാന രം?ഗത്തെ അരങ്ങേറ്റ ചിത്രം കൂടിയാണ് ‘നീക്കം’.
















