Entertainment

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി* ജൂലായ് 3ന് : പുതുമുഖങ്ങൾക്ക് പ്രാധാന്യം

 

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി കെ എം ഹരി നാരായണൻ രചനയും , സംവിധാനവും നിർവ്വഹിക്കുന്ന “*ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി*എന്ന സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു. മാറ്റ്വാഗ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഗൗതം എച്ച് നിർമിക്കുന്ന സിനിമയിൽ ഫൈസൽ വി ഖാലിദ് ഛായാഗ്രഹണവും, എഡിറ്റിംഗും നിർവഹിക്കുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് പ്രശാന്ത് മോഹൻ എം പി യാണ്. വിനീത് ശ്രീനിവാസൻ, വൈക്കം വിജയലക്ഷ്മി, സിതാര കൃഷ്ണകുമാർ, നകുൽ നാരായണൻ എന്നിവരാണ് ഗായകർ.

കെ എം ഹരി നാരായണൻ, റിജിൻ ആർ ജെ , ശ്യാം മംഗലത്ത് , എന്നിവർ ഗാനരചന നിർവ്വഹിച്ചിരിക്കുന്നു. കോമഡിയിലൂടെ ഒരു പ്രണയ കഥ പറയുന്ന ഈ സിനിമയിൽ ഗൗതം ഹരിനാരായണൻ, ദിവ്യ തോമസ് എന്നിവർ നായകനും, നായികയുമാവുന്നു. പ്രമുഖ നടൻ ശങ്കർ പണിക്കർ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പക്കുന്നു. വൈഗ കെ സജീവ്, ട്രിനിറ്റി എലീസ പ്രകാശ്, റെൻസി തോമസ്, പ്രീത ഹരിനാരായണൻ, ഗോപു ആർ കൃഷ്ണ ,
സനോവർ,
സുരേന്ദ്രൻ കാളിയത്ത്,
ഡോ. ഉണ്ണികൃഷ്ണൻ, നിസാർ മാമുക്കോയ , കൃഷ്ണനുണ്ണി,
അരുൺ കുമാർ,
രാജേഷ് ബാബു,
ബിജു കുമാർ,
വിപിൻ, അസനാർ,
ജീവാശ്രീ, സൂരജ് രഘുനാഥ്,
പ്രഷീബ്, ബാദുഷ,
നിരഞ്ജൻ , സായ് സായൂജ്യ്,
ബിജു ഷൊർണൂർ,
സജീവ് സജി , റക്കീബ്, ജി കൃഷ്ണ,
പ്രമിത, അശ്വതി പട്ടാമ്പി, അർച്ചന,
മാസ്റ്റർ അക്ഷത് തുടങ്ങിയ പുതുമുഖങ്ങളും ഈ സിനിമയിൽ അഭിനയിക്കുന്നു.

പ്രൊഡക്ഷൻ കൺട്രോളർ സോമൻ പെരിന്തൽമണ്ണ . പ്രൊജക്ട് ഡിസൈനർ ജോസ് വാരാപ്പുഴ.
പ്രൊഡക്ഷൻ ഡിസൈനർ
ഡോ. സതീഷ് ബാബു മഞ്ചേരി.
പ്രൊഡക്ഷൻ മാനേജർ ചന്ദ്രൻ പട്ടാമ്പി .
മേക്കപ്പ്
നയന എൽ രാജ്. കലാസംവിധാനം ഷറഫു ചെറുതുരുത്തി.
സ്റ്റണ്ട്
ബ്രൂസ്‌ലി രാജേഷ്. നിശ്ചല ഛായാഗ്രഹണം കിരൺ കൃഷ്ണൻ. വസ്ത്രാലങ്കാരം പ്രീതി. സഹ സംവിധാനം മനോജ് പുതുച്ചേരി.
അസോസിയേറ്റ് ഡയറക്ടർ സുരേന്ദ്രൻ കാളിയത്ത്. അസിസ്റ്റന്റ് ഡയറക്ടർസ്
ജോസഫ് അഖിൽ, ജിതിൻ, സമീർ, അർച്ചന.
തുടങ്ങിയവരാണ് മറ്റു അണിയറ പ്രവർത്തകർ.\

ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് സിനിമ തിയ്യറ്ററിൽ എത്തിക്കുന്നു. പി ആർ ഒ എം കെ ഷെജിൻ.