തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, പാണാവള്ളി, അരുക്കുറ്റി, പെരുമ്പളം എന്നീ അഞ്ച് പഞ്ചായത്തുകളിലെ സിനിമ, നാടകം, സംഗീതം, നൃത്തം, സാഹിത്യം, ചിത്രകല തുടങ്ങി വിവിധ കലാമേഖലകളിലെ കലാകാരന്മാരെയും കലാസ്നേഹികളെയും ഒരുമിപ്പിക്കുന്ന ഫൈവ് ഐലൻഡ്സ് ക്രിയേറ്റീവ് കലക്ടീവ് (അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്മ) രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.
“തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം” എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യങ്ങൾ ഇവയാണ് ,
ചലച്ചിത്ര-ടെലിവിഷൻ കലാകാരന്മാരുടെ സംഗമം
കലാ-സാംസ്കാരിക പരിപാടികളുടെ സംഘടിപ്പിക്കൽ
മുതിർന്ന കലാകാരന്മാരെ ആദരിക്കൽ
ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളും ചലച്ചിത്ര പരിശീലന ക്യാമ്പുകളും
ദ്വീപിന്റെ ചരിത്രം, സംസ്കാരം, മത്സ്യത്തൊഴിലാളികളുടെ ജീവിതം, വിനോദസഞ്ചാരം എന്നിവ ആസ്പദമാക്കിയ കലാസൃഷ്ടികളുടെ പ്രോത്സാഹനം
യുവപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക
“അഞ്ച് ദ്വീപുകൾ… ഒരു സർഗാത്മക കുടുംബം.” എന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട്, നമ്മുടെ ദ്വീപിന്റെ കലാ – സാംസ്കാരിക ഐക്യം ശക്തിപ്പെടുത്തുകയും തലമുറകളെ കലയുടെ വെളിച്ചത്തിൽ ബന്ധിപ്പിക്കുകയും ചെയ്യുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.
“കലയുടെ വെളിച്ചത്തിൽ തലമുറകളെ ബന്ധിപ്പിക്കുന്ന പാലം നമുക്ക് പണിയാം.”
“നമ്മുടെ ദ്വീപിന്റെ കലാപൈതൃകം സംരക്ഷിക്കാനും പുതിയ തലമുറയ്ക്ക് അവസരങ്ങൾ സൃഷ്ടിക്കാനും ഈ കൂട്ടായ്മയിൽ പങ്കാളികളാകൂ.”
ഈ ആശയത്തെ സ്വാഗതം ചെയ്യുന്ന അഞ്ച് പഞ്ചായത്തുകളിലെയും സിനിമ, ടെലിവിഷൻ, മേഖലകളിൽ പ്രവർത്തിക്കുന്നവർ ഈ കൂട്ടായ്മയുടെ ചീഫ് കോർഡിനേറ്റർ പി. ആർ. സുമേരനെ ബന്ധപ്പെടുക.
വിവരങ്ങൾക്ക്
94461 90254 ,
79078 93539
PRO പി.ആർ സുമേരൻ
















