വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ (VSSC) പുതിയ ഡയറക്ടറായി പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. യു.പി. രാജീവിനെ നിയമിച്ചു. നിലവില്‍ വി.എസ്.എസ്.സി.യിലെ അസോസിയേറ്റ് ഡയറക്ടര്‍ (R&D) ആയി സേവനമനുഷ്ഠിച്ചു വരികയാണ്. റോക്കറ്റ് കണ്‍ട്രോള്‍ ആന്‍ഡ് ഗൈഡന്‍സ് (Rocket Control & Guidance) വിഭാഗത്തില്‍ ദീര്‍ഘകാലത്തെ പ്രവര്‍ത്തന പരിചയമുള്ള ഡോ. രാജീവ്, ഐ.എസ്.ആര്‍.ഒ.യുടെ ചരിത്രപ്രധാനമായ ഒട്ടുമിക്ക വിക്ഷേപണ വാഹനങ്ങളുടെയും (Launch Vehicles) മിഷന്‍ ഡിസൈനിലും സിമുലേഷനുകള്‍ക്കും (Mission Simulation) നേതൃത്വം നല്‍കിയ വ്യക്തിയാണ്. തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ (CET) നിന്ന് ‘അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍’ ബിരുദവും NIT കോഴിക്കോടില്‍ നിന്ന് ഇന്‍സ്ട്രുമെന്റേഷന്‍ ആന്‍ഡ് കണ്ട്രോള്‍ സിസ്റ്റത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് അദ്ദേഹം ഐ.എസ്.ആര്‍.ഒ.യില്‍ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് IISC ബംഗളുരുവില്‍ നിന്ന് PhD പൂര്‍ത്തിയാക്കി. കൊല്ലം പത്തനാപുരം സ്വദേശിയായ ഡോ. രാജീവ്, ശ്രീ ഉണ്ണികൃഷ്ണന്‍ നായരുടെയും ശ്രീമതി പത്മാക്ഷിയമ്മയുടെയും മകനാണ്. വി.എസ്.എസ്.സി.യിലെ മുതിര്‍ന്ന ശാസ്ത്രജ്ഞയായ Dr ആശ P നായര്‍ ആണ് പത്‌നി. പാര്‍വതി നായര്‍ (B. Tech) മകളാണ്.
















