അച്ഛന് ഒരിക്കലും എന്നെ ‘മോനേ’ എന്ന് വിളിച്ചിട്ടില്ല… പക്ഷേ ആ വിളി ഞാന്‍ ആയിരം തവണ കേട്ടിട്ടുണ്ട്!’ ??അച്ഛന് സംസാരിക്കാനോ കേള്‍ക്കാനോ കഴിഞ്ഞിരുന്നില്ല. എന്നിട്ടും അച്ഛന്റെ കണ്ണുകളിലും സ്പര്‍ശനത്തിലും നിശ്ശബ്ദതയിലും ഒരു ‘മോനേ’ എന്നും ഉണ്ടായിരുന്നു. ആ വിളി ഇന്നും എന്റെ മനസ്സില്‍ ഒരു വിങ്ങലായി ജീവിക്കുന്നു. പൊയില്‍ക്കാവിലെ ‘പൊട്ടന്റെ’ മകനായ ഞാന്‍, നാടക വേദികളിലൂടെ യാത്ര ചെയ്ത് ഒടുവില്‍ സിനിമയിലെത്തി. സിനിമയുടെ വെള്ളിവെളിച്ചം കണ്ടല്ല ഞാന്‍ സിനിമക്കാരനായത്. സമൂഹത്തോട് പറയാനുണ്ടായിരുന്ന ചില കഥകള്‍ക്ക് ഒരു ഭാഷയായി ഞാന്‍ സിനിമയെ തിരഞ്ഞെടുത്തു.
എന്റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ‘വടു – The Scar’ ഒരു ഹൃദയസ്പര്‍ശിയായ കുടുംബചിത്രമാണ്. ഓരോ അച്ഛന്റെയും ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന സ്‌നേഹത്തിന്റെയും പറയാതെ പോയ വാക്കുകളുടെയും വിങ്ങലിന്റെയും കഥ. ഇന്ന് രാവിലെ 11 മണിക്ക് ‘വടു – The Scar’യുടെ Official Trailer പുറത്തിറങ്ങുകയാണ്. മക്കളെ ജീവനേക്കാള്‍ സ്‌നേഹിച്ചിട്ടും അത് മുഴുവന്‍ വാക്കുകളിലൂടെ പ്രകടിപ്പിക്കാന്‍ കഴിയാതെ പോയ എല്ലാ അച്ഛന്‍മാര്‍ക്കും…അവരുടെ സ്‌നേഹം ഒരു വിങ്ങലായി ഹൃദയത്തില്‍ സൂക്ഷിക്കുന്ന എല്ലാ പിതാക്കന്മാര്‍ക്കും…ഈ സിനിമ സമര്‍പ്പിക്കുന്നു
















