മലയാള സിനിമാ മേഖലയിലെ താര സംഘടനയായ അമ്മ ഇപ്പോള്‍ ചീഞ്ഞ് നാറുകയാണ്. പരസ്പരം ചെളിവാരിയെറിഞ്ഞും, തമ്മില്‍ പക തീര്‍ത്തുമൊക്കെ വനിതാ നേതാക്കള്‍ പിടിച്ചടക്കിയ താര സംഘടനയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി പിരിച്ചു വിട്ടിരുന്നു. ശ്വേതാ മേനോനും കുക്കു പരമേശ്വരനും ആയിരുന്നു അമ്മ സംഘടനയുടെ ആദ്യത്തെയും അവസാനത്തെയും വനിതാ നേതൃത്വം. നിലവില്‍ രമേശ് പിഷാരടി എം.എല്‍.എയുടെ നേതൃത്വത്തിലുള്ള 9 അംഗ അഡ്‌ഹോക്ക് കമ്മിറ്റിക്കാണ് അധികാരം. അമ്മയുടെ ഓഫീസും അഡ്‌ഹോക്ക് കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ്. എന്നാല്‍, ഇന്ന് രാവിലെ രാജിവെച്ച ഭാരവാഹികളായ കുക്കു പരമേശ്വരനും നീനാ കുറുപ്പും അമ്മയുടെ ഓഫീസില്‍ പ്രത്യക്ഷപ്പെട്ടത് എന്തിനായിരുന്നു എന്നാണ് ചലച്ചിത്ര മേഖലയിലുള്ളവര്‍ ചോദിക്കുന്നത്. ദുരൂഹമായ ഈ വരവിന് മറുപടി പറയേണ്ടി വരും.
കഴിഞ്ഞ കമ്മിറ്റിയുടെ പേരില്‍ നിരവധി ആക്ഷേപങ്ങളും സാമ്പത്തിക തിരിമറികളും, കേസുകളും നിലനില്‍ക്കുമ്പോള്‍, രാജി വെച്ചതിനു ശേഷം അമ്മയുടെ ഓഫീസില്‍ എത്തിയതില്‍ ദുരൂഹതയുണ്ട്. ഇന്നലെ അഡ്‌ഹോക്ക് കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ഓണ്‍ലൈന്‍ യോഗമായിരുന്നു നടന്നത്. ഇതില്‍ എടുത്ത തീരുമാനിത്തിന്റെ ഭാഗമായിരുന്നോ, കഴിഞ്ഞ കമ്മിറ്റി അംഗങ്ങളെ ഓഫീസിലേക്കു വിളിച്ചു വരുത്തിയത് എന്നതില്‍ വ്യക്തത വരുത്തേണ്ടത് അഡ്‌ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ രമേശ് പിഷാരടിയാണ്. ഏതെങ്കിലും തരത്തിലുള്ള ചോദ്യം ചെയ്യലോ, തെളിവെടുപ്പോ, ചര്‍ച്ചയോ അമ്മയുടെ ഓഫീസില്‍ നടന്നിട്ടുണ്ടോ എന്നും സൂചനയില്ല. എന്നാല്‍, കുക്കു പരമേശ്വരനും നീനാക്കുറുപ്പും ഏകദേശം രണ്ടു മണിക്കൂറോളം ഓപീസിലുണ്ടായിരുന്നു.
രാജിവെച്ച കമ്മിറ്റിയിലെ മറ്റ് അംഗങ്ങളൊന്നും കൂടെയുണ്ടായിരുന്നുമില്ല. അമ്മയുടെ ഓഫീസിന്റെ നിലവിലെ ചാര്‍ജുകാരായ അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങളും ഓഫീസില്‍ ഉണ്ടായിരുന്നില്ല എന്നാണ് അറിയുന്നത്. ഈ സാഹചര്യത്തില്‍ മുന്‍ ഭാരവാഹികള്‍, അതും രാജിവെച്ച സംഘനാ നേതാക്കള്‍ എന്തിനായിരിക്കും രണ്ടു മണിക്കൂറോളം ഓഫീസില്‍ ചെലവഴിച്ചതെന്നതിലാണ് ദുരൂഹത. ഇവരുടെ കമ്മിറ്റിയുടെ പേരില്‍ അമ്മ ജനറല്‍ ബോഡി മീറ്റിംഗില്‍ വലിയ പ്രശ്‌നങ്ങളാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്നാണ് കമ്മിറ്റി രാജി വെച്ചതും. ശ്വേതാ മേനോനും മറ്റു ചില ഭാരവാഹികളും അമ്മ സംഘടനയില്‍ നിന്നുതന്നെ രാജിവെച്ചിരുന്നു. ഇത്രയും വിവാദങ്ങള്‍ക്കു ശേഷം അമ്മ ഓഫീസില്‍ മണിക്കൂറുകളോളം മുന്‍ ഭാരവാഹികള്‍ നിന്നിട്ടുണ്ടെങ്കില്‍ അതില്‍ ദുരൂഹതയുണ്ടെന്നാണ് മറ്റ് ചലച്ചിത്ര പ്രവര്‍ത്തകര്‍ പറയുന്നത്.
പഴയ കമ്മിറ്റുയം ഫയലുകള്‍, പഴയകാല സി.സി.ടി.വി ദൃശ്യങ്ങള്‍ തുടങ്ങി നിരവധി തെളിവുകളും, രേഖകളും ഈ ഓഫീസിലുണ്ട്. ഇവ നശിപ്പിക്കപ്പെട്ടേക്കാന്‍ സാധ്യതയുണ്ട്. കുക്കു പരമേശ്വരനും നീനാകുറുപ്പും അമ്മ ഓഫീസിലേക്ക് കയറി പോകുന്നതും, മണിക്കൂറുകള്‍ക്കു ശേഷം ഇറങ്ങി വരുന്നതും കാണാമായിരുന്നു. ഇവര്‍ക്കൊപ്പം ആ ഓഫീസിലെ ക്ലിംഗ് സ്റ്റാഫും ഉണ്ട്. നിലവില്‍ ജനറല്‍ ബോഡി തീരുമാനിച്ച അഡ്‌ഹോക്ക് കമ്മിറ്റിയുടെ അധീനതയിലുള്ള ഓഫീസില്‍ വിവാദങ്ങളുടെ പേരില്‍ രാജി വെയ്‌ക്കേണ്ടിവന്ന കമ്മിറ്റി ഭാരവാഹികള്‍ കയറുന്നത് ശരിയായ കീഴ് വഴക്കമല്ല.
അതും ഓഫീസില്‍ അദികാരപ്പെട്ടവര്‍ ഇല്ലാത്തപ്പോള്‍, സെക്യൂരിട്ടിയും ക്ലീനിംഗ് സ്റ്റാഫും മാത്രമാണ് അവിടെ ഉണ്ടായിരുന്നതെന്ന് വ്യക്തവുമാണ്. കുക്കു പരമേശ്വരന്റെയും നീനാക്കുറുപ്പിന്റെയും വരവിലും തിരിച്ചു പോക്കിലും ദുരൂഹതയുള്ളതിനാല്‍, അഡ്‌ഹോക്ക് കമ്മിറ്റി ചെയര്‍മാനായ രമേശ് പിഷാരടി മരുപടി പറയേണ്ടി വരുമെന്നതില്‍ തര്‍ക്കമില്ല.
















